പൊതുവേദിയിൽ അപകീർത്തികരമായ പരാമർശം: പൂഞ്ഞാറിലെ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥി പി.സി ജോർജിനെതിരെ പരാതിയുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ: പൊതുവേദിയിൽ അപകീർത്തികരമായ പരാമർശം നടത്തിയ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥി പി.സി ജോർജിനെതിരെ പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാതി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പിസി ജോർജ്, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പലിശക്കാരനെന്നു വിളിക്കുകയും, ഇദ്ദേഹത്തിന്റെ ഇടവകയായ കാരിക്കുളം ഇടവകയിൽ നിന്നും ഇറക്കിവിട്ടതായും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട് പ്രദേശത്തു നടന്ന യോഗത്തിനിടെയാണ് ഗുരുതരമായ ആരോപണവുമായി പി.സി ജോർജ് രംഗത്ത് എത്തിയത്. എന്നാൽ ഇന്നേവരെ കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ അധ്യക്ഷൻ എന്നതിലുപരി യാതൊരു വിധ പണമിടപാടും താൻ നടത്തുന്നില്ലെന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. പാരമ്പര്യമായി നിയമ വിധേയമായി ചിട്ടി ബിസിനസ് തന്റെ കുടുംബം നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ സ്ഥാപനത്തിലും നേരിട്ട് പങ്കാളിത്തമോ അധികാരമോ ഇല്ലെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരെഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അനുഗ്രഹം തേടി പള്ളിയിലെത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വികാരി ഫാ. ജെയിംസ് തെക്കുംചേരിക്കുന്നേൽ ഇറക്കി വിട്ടു എന്ന മറ്റൊരു ആരോപണവും പി.സി ജോർജ് പരസ്യമായി ഉയർത്തിയിട്ടുണ്ട്. ഇത് മതസ്പർദ വളർത്തുന്നതിനു വേണ്ടിയുള്ള ശ്രമമാണ് എന്നു അദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നു.

പള്ളിയിൽ എത്തിയ തന്നെ വൈദികൻ ഇരുകയ്യും നീട്ടി സ്വീകരിച്ചതായും, മറിച്ചുള്ള ആരോപണങ്ങൾ എല്ലാം വൈദികൻ തന്നെ നിഷേധിച്ചതാണെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു.

സാമുദായിക മതസ്പർദ വളർത്തി വോട്ട് ഭിന്നിപ്പിക്കാൻ പി.സി ജോർജ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇദ്ദേഹത്തിന്റെ ആരോപണമെന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. ഈ സാഹചര്യത്തിൽ പി.സി ജോർജിനെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരിക്കുന്നത്.

Top