ലതിക സുഭാഷ് കടന്നു കയറുക ഇടത് കോട്ടകളിൽ: സാമുദായിക സമവാക്യങ്ങൾ പ്രിൻസിന് അനുകൂലം: ഏറ്റുമാനൂരിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി

അതിരമ്പുഴ: സി.പി.എം മുൻകൈ എടുത്ത് ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാക്കിയ ലതിക സുഭാഷ് ചോർത്തുക ഇടത് വോട്ടുകൾ എന്ന് സൂചന. മണ്ഡലത്തിൽ നിർണ്ണായകമായ സാമുദായിക സമവാക്യങ്ങൾ കൂടി ചേരുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

അതിരമ്പുഴ , ഏറ്റുമാനൂർ , അയ്മനം മേഖലയിലാണ് യു.ഡി.എഫിൻ്റെ ശക്തി കേന്ദ്രങ്ങൾ. ഇവിടെ പതിനായിരത്തിലേറെ വോട്ടിൻ്റെ ലീഡ് നേടാനാവുമെന്നാണ് യു.ഡി.എഫ് ക്യാമ്പിൻ്റെ പ്രതീക്ഷ. ഇടത് തരംഗം ഉണ്ടായ തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പോലും അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വൻ വിജയം നേടിയ ആത്മവിശ്വാസമാണ് യു.ഡി.എഫിൻ്റെ കരുത്ത്.

കുമരകം , അയ്മനം, തിരുവാർപ്പ് മേഖലയിലാണ് എൽ.ഡി.എഫ് ഏറ്റവും കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ തന്നെയാണ് ലതികാ സുഭാഷും ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയിരിക്കുന്നതും. എസ്.എൻ.ഡി.പി സമുദായം ഏറ്റവും കൂടുതൽ ശക്തമായ പ്രദേശമാണ് അയ്മനം തിരുവാർപ്പ് കുമരകം മേഖല. ഈ സമുദായം തന്നെയാണ് സി.പി.എമ്മിൻ്റെ ശക്തിയും. ഇവിടെ ശ്രീനാരായണ ഗുരുദേവൻ്റ് ശ്ളോകങ്ങൾ ഉയർത്തിയാണ് ലതിക സുഭാഷ് വോട്ട് തേടുന്നത്. ഇത് തങ്ങളുടെ വോട്ടിൽ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന വാസവൻ മത്സരിക്കാനെത്തിയപ്പോൾ ബി.ഡി.ജെ.എസിൻ്റെ ഏറ്റവും ദുർബലനായ സ്ഥാനാർത്ഥിയെ ആണ് രംഗത്തിറക്കിയത്. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി സീറ്റ് സ്വയം ഏറ്റെടുക്കുകയായിരുന്നു. ബി.ഡി.ജെ.എസ് വോട്ട് വാസവന് വിൽക്കാനുള്ള ശ്രമം ബി.ജെ.പി ഇടപെട്ട് തടയുകയായിരുന്നു. വാസവന് വേണ്ടിയുള്ള ബി.ഡി.ജെ.എസിൻ്റെ ഈ ഒത്തു കളിയിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരു പോലെ അമർഷം ഉണ്ട്. ഇത് വോട്ടിംങ്ങിൽ ഇടത് വിരുദ്ധ തരംഗമായി മാറും എന്നാണ് ലഭിക്കുന്ന സൂചന.

ഇത് കൂടാതെയാണ് വാസവന് എതിരായി സി.പി.എമ്മിൽ ഉയരുന്ന പ്രതിഷേധം. ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് രണ്ടാം തവണയും വാസവൻ മത്സരിക്കുന്നതാണ് എതിർപ്പിന് ഇടയാക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സുരേഷ് കുറുപ്പിന് 15000 ത്തോളം വോട്ടുകൾ പാർട്ടിയ്ക്ക് അതീതമായി വ്യക്തി പരമായി ലഭിച്ചിരുന്നു. ഈ വോട്ടുകൾ ഇക്കുറി ഇടതിന് നഷ്ടമാകും. ഇത് മറികടക്കാനാവാതെ വന്നാൽ ഏറ്റുമാനൂർ ഇടതിന് നഷ്ടമാകുമെന്നാണ് സൂചന.

Top