സ്ത്രീകളുടെയും കുട്ടികളുടെയും നഗ്‌നത പകര്‍ത്തിയലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

താനൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങള്‍ ഒളികാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. ആലുങ്ങല്‍ അബ്ദുല്‍ കാദറി (41)നെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ രണ്ട് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ രഹസ്യമായി പകര്‍ത്തിയ നിരവധി വീഡിയോകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ടോയെന്നും നീലച്ചിത്ര റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുസ്ലിംലീഗ്, കെഎംസിസി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ് അബ്ദുല്‍ കാദര്‍. താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ കെ ടി ബിജിത്ത്, എസ്‌ഐ എന്‍ ആര്‍ സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top