മന്ത്രി മണിക്കെതിരെ എ.കെ. ബാലനും പി.കെ. ശ്രീമതിയും,മണിക്കെതിരെ ഇടതു-വലത് മഹിളാ സംഘടനകളും

തിരുവനന്തപുരം :മന്ത്രി മണിയുടെ പ്രസ്താവനങ്ങള്‍ക്കെതിരെ എ.കെ. ബാലനും പി.കെ. ശ്രീമതിയും ,ഇടതു-വലത് മഹിളാ സംഘടനകളും രംഗത്ത് . ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളംപാറയ്ക്കുവിടണമെന്ന മന്ത്രി മണിയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി എ.കെ.ബാലന്‍ രംഗത്ത്‍. മണിയുടെ പ്രസ്താവന പരിശോധിക്കണം. ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സബ്കലക്ടറുടെ നടപടികളില്‍ ചില നിയമ പ്രശ്നങ്ങളുണ്ടെന്നും എ.കെ.ബാലന്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സ്ഥലത്തെ ചുമതലപ്പെട്ട മന്ത്രിമാരുമായി ആലോചിക്കുന്നത് നല്ലതാണെന്നും ബാലന്‍ പറഞ്ഞു.

പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ ദുഃഖിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ പി.കെ. ശ്രീമതി. പ്രസംഗത്തില്‍ മന്ത്രി മണി ശ്രദ്ധിക്കേണ്ടിയിരുുന്നു. സമരത്തെ അനുകൂലിക്കാനായില്ലെന്നും അപമാനിക്കരുതെന്നും അവര്‍ പറഞ്ഞു. മണിയുടെ പ്രസ്താവന അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം നേതാവ് ടി.എന്‍. സീമയും പ്രതികരിച്ചു. മണി പ്രസ്താവന പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി.gomathi1
അതേസമയം വേതന വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തിയ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം മണിക്കെതിരെ പ്രതിഷേധവുമായി ഇടതു- വലത് മഹിളാ സംഘടനകള്‍ രംഗത്ത്.മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം മഹിള നേതാവ് ടി.എന്‍ സീമ ആവശ്യപ്പെട്ടു. അപമാനകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. വിവാദ പ്രസ്താവന മണി പിന്‍വലിക്കണം. മണിയുടെ പ്രസ്താവനയില്‍ പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും സീമ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന പാര്‍ട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സ്ത്രീകളുടെ ക്ഷേമത്തിനായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും. പെമ്പിളൈ ഒരുമൈ സമരത്തെ കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായം മണിക്ക് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ടി.എന്‍ സീമ മാധ്യമങ്ങളോട് പറഞ്ഞു.

മോശം പരാമര്‍ശം നടത്തിയ എം.എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി നീക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. മണി പരസ്യമായി മാപ്പുപറയണം. സ്ത്രീ തൊഴിലാളികള്‍ ഉയര്‍ത്തിപിടിച്ച മുദ്രാവാക്യത്തിന്‍റെ വില കുറക്കുന്ന പ്രസ്താവനയാണിത്. വേതന വര്‍ധന ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തോട് വിയോജിപ്പുണ്ടെങ്കില്‍ അപമാനിക്കുകയല്ല രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ലതിക സുഭാഷ് പറഞ്ഞു.

Top