മാധ്യമപ്രവര്‍ത്തകന്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ വെടിയേറ്റു മരിച്ചു; ലൈവ്‌ കൊലപാതകം കണ്ടിരുന്നവരില്‍ കാമുകിയും

വാഷിംഗ്ടണ്‍: അമേരിയ്ക്കയില്‍ തത്സമയ റിപ്പോര്‍ട്ടിംഗിനിടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24)ക്യാമറാമാന്‍ ആദം വാര്‍ഡ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഡബ്ള്യൂഡിബിജെ സെവന്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ്. ബ്രിസ് വില്യംസ് എന്ന മുന്‍ ചാനല്‍ ജീവനക്കാരനാണ് ഇരുവരേയും വെടിവച്ച് കൊന്നത്. പുലര്‍ച്ചെ 6.45 ഓടെയാണ് സംഭവം നടക്കുന്നത്. ഒരു അഭിമുഖം തത്സമയം നടത്തുന്നതിനിടെയാണ് സംഭവം. കൊലാപതകത്തിന് ശേഷം ബ്രിസ് വില്യംസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രാദേശിക ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ വിക്കി ഗാര്‍ഡ്‌നര്‍ എന്നയാളുമായി അഭിമുഖം നടത്തുമ്പോഴാണ് വെടിയേല്‍ക്കുന്നത്. വിക്കി ഗാര്‍ഡ്‌നര്‍ക്കും വെടിയേറ്റു. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ല. എട്ടുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. കറുത്ത വസ്ത്രം ധരിച്ച ഇയാളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു ചാനലിലേയ്ക്ക് ചേക്കേറാനിരുന്ന ക്യാമറമാന്‍ ആദം വാര്‍ഡിന്റെ അവസാന ദിവസത്തെ ഡ്യൂട്ടിയാണ് ജീവിത്തിലെ തന്നെ അവസാനത്തെ ഡ്യൂട്ടിയായി മാറിയത്. ഇയാളുടെ കാമുകി ഇതേ ചാനലിലെ ന്യൂസ് പ്രൊഡ്യൂസര്‍ മെലിസ ഓട്ട് ആണ്. ഇരുവരും ഒന്നിച്ച് ജോലിയില്‍ നിന്നും മാറാന്‍ തീരുമാനിച്ചിരുന്നതായിരുന്നു. ആദത്തിന്റെ മരണം മെലിസയും ചാനലിലിരുന്ന് തത്സമയം കാണുകയായിരുന്നു. അലിസണ്‍ പാര്‍ക്കറും തന്റെ കാമുകനുമൊത്ത് ജീവിതം ആരംഭിച്ചിട്ടേയുള്ളൂ. ചാനലിലെ തന്നെ പബഌക് സേഫ്ടി ആന്റ് മെന്റല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടര്‍ ക്രിസ് ഹസ്റ്റാണ് പാര്‍ക്കറിന്റെ കാമുകന്‍. ,കൊലപാതകം നടത്തിയ ബ്രിസ് തനിയ്ക്ക് ചാനലില്‍ നിന്നും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ഇതാണോ കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു .

Top