തദ്ദേശ തെരഞ്ഞടുപ്പില്‍ ബിജെപി മുന്നേറ്റം

തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് കുതിപ്പ് .പാലക്കാട് നഗരസഭയില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 18 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. യുഡിഎഫ് 13 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇടതുപക്ഷത്തിന് നാല് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളു.സ്വതന്ത്രര്‍ അഞ്ച് സീറ്റുകളും നേടി.ബിജെപിയുടെ അപ്രതീക്ഷ മുന്നേറ്റത്തോടെ കോര്‍പറേഷനില്‍ ത്രിശങ്കു ഭരണത്തിന് സാധ്യതയേറി. ആറ് സീറ്റില്‍ നിന്ന് 34ലേക്ക് ബിജെപി കുതിച്ചുയര്‍ന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഞെട്ടി. നഗരഭരണം പിടിക്കാനിറങ്ങിയ യുഡിഎഫിനെ അമ്പേ പിന്നോട്ടാക്കിയാണ് ബിജെപി കുതിച്ചുകയറിയത്.

വോട്ടെണ്ണല്‍ തുടങ്ങിയത് എല്‍ഡിഎഫിന്റെ വ്യക്തമായ ലീഡോടെയാണ്. പതിയെ പതിയെ ബിജെപി കളം പിടിച്ചു. പിന്നെ കളം നിറഞ്ഞു. ആറ് എന്ന ഒറ്റ സംഖ്യയില്‍ നിന്ന് ബിജെപി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ച് 30ന് മുകളിലേക്കുയര്‍ന്നു വിജയസംഖ്യ. യുഡിഎഫിന് കനത്ത പ്രഹരമേല്‍പിച്ച ബിജെപി പരമ്പരാഗത എല്‍ഡിഎഫ് കേന്ദ്രങ്ങളെപ്പോലും സ്വന്തമാക്കി. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സി.ജയന്‍ബാബു, പ്രമുഖ സിപിഎം നേതാക്കളായ കെസി വിക്രമന്‍, പത്മകുമാര്‍, കരമന ഹരി തുടങ്ങിയവരെല്ലാം ഈ തരംഗത്തില്‍ തോറ്റു . കഴക്കൂട്ടം, നേമം വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിങ്ങനെ പ്രധാന മേഖലകളിലെല്ലാം ബിജെപി ജയിച്ചുകയറി. ഒരു ഘട്ടത്തില്‍ ഭരണം ബിജെപിക്ക് കിട്ടുമോ എന്ന് തോന്നുന്ന അവസ്ഥയിലേക്കുവരെ എത്തി . ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി അശോക് കുമാറിന് പരാജയം സംഭവിച്ചത് രണ്ട് വോട്ടിന് . ഇങ്ങനെ ചെറിയ വ്യത്യാസത്തില്‍ പല ബിജെപി സ്ഥാനാര്‍ഥികളും രണ്ടാം സ്ഥാനത്തുമെത്തി . എ!ഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ബിജെപി നേതൃത്വം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലുള്‍പ്പെട്ട 63 വാര്‍ഡുകളില്‍ ബിജെപി ലീഡ് നേടിയിരുന്നു. ഈ ഭൂരിപക്ഷം നിലനിര്‍ത്തി ഭറണം പിടിക്കാനായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം. കാടിളക്കി പ്രചാരണം നടത്തിയ ബിജെപി നേതൃത്വം പരമാവധി 25 സീറ്റുകളാണ് പ്രതീക്ഷിച്ചത് . പക്ഷേ രാഷ്ട്രീയ കേന്ദ്രങ്ങളെയെല്ലാം ഞെട്ടിച്ചാണ് ബിജെപി തലസ്ഥാനത്ത് വിജയരഥം പായിച്ചത്.
യുഡിഎഫിനെ ജനം തള്ളിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം:സിപിഎമ്മിലെ ഐക്യത്തിനുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നു വി.എസ്. അച്യുതാനന്ദന്‍. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയെന്നും വി.എസ് പറഞ്ഞു.ഫാസിസത്തെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് മാത്രമേ കഴിയൂ എന്നും വിഎസ് പറഞ്ഞു.വെളളാപ്പളളി നടേശന്റെ വാര്‍ഡില്‍ പോലും മൂന്നാം മുന്നണി പൊളിഞ്ഞുവെന്നും വിഎസ് ചൂണ്ടിക്കാട്ടി.
ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്‌ജ് തന്റെ സ്വാധീനം തെളിയിച്ചു. യു.ഡി.എഫിന്റെ വന്‍ സ്വാധീനമുള്ള പ്രദേശത്ത്‌ എല്‍.ഡി.എഫിന്‌ 13 സീറ്റുകള്‍ ലഭിച്ചു. യു.ഡി.എഫിന്‌ 11 സീറ്റുകള്‍ മാത്രം നേടാനേ സാധിച്ചൊള്ളു. എസ്‌.ഡി.പി.െഎ 4 സീറ്റ്‌ നേടി. അതേസമയം എസ്‌.ഡി.പി.ഐയുടെ പിന്തുണയില്ലാതെ ഭരിക്കാന്‍ ഇടത്‌പക്ഷത്തിന്‌ സാധിക്കില്ല.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്ലീം ലീഗിന്റെ കൈക്കുള്ളിലായിരുന്ന ഈരാറ്റുപേട്ട നഗരസഭയിലാണ്‌ ഇപ്പോള്‍ എല്‍.ഡി.എഫ്‌ മുന്നിട്ട്‌ നില്‍ക്കുന്നത്‌.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. എല്‍ഡിഎഫ് 42 സീറ്റുകളും ബിജെപി 34 സീറ്റുകളും നേടി. 21 സീറ്റുകളില്‍ മാത്രം വിജയിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബിജെപി കനത്ത മുന്നേറ്റമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 34 സീറ്റുകളിലാണ് വിജയിച്ചത്.എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സി ജയന്‍ബാബു പരാജയപ്പെട്ടു.2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 51 സീറ്റുകളും യുഡിഎഫിന് 41 സീറ്റുകളും ബിജെപിക്ക് ആറ് സീറ്റുകളുമാണ് ലഭിച്ചത്.

Top