ഏരുവേശ്ശി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിക്കും.14-ൽ 7 വാർഡിൽ ഇടതുമുന്നേറ്റം.രണ്ടിടത്ത് സ്വതന്ത്രർ !പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിലടിച്ചു !..കോൺഗ്രസ് തകർന്നു.

ചെമ്പേരി :പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏരുവേശ്ശിയിൽ ഇടതു മുന്നണി തകർപ്പൻ വിജയം നേടുമെന്ന് സൂചന.കോൺഗ്രസിലെ ഗ്രുപ്പ് വഴക്കും വിമതരും ആണ് യുഡിഎഫ് കോട്ട ഇത്തവണ ഇടതുപക്ഷത്തിന് കനത്ത ഭൂരിപക്ഷത്തിൽ വിജയിക്കാൻ അവസരം ഉണ്ടാക്കിയിരിക്കുന്നത് .പതിനാലു വാർഡിൽ എഴുവാര്ഡില് വ്യക്തമായ മുൻ‌തൂക്കം ഇപ്പോൾ ഇടതുപക്ഷത്തിനുണ്ട് . രണ്ട് വാർഡിൽ സ്വതന്ത്രർ വിജയിക്കും എന്നുറപ്പായിരിക്കയാണ് .

മണ്ഡലത്തിലെ ഒന്ന് ,രണ്ട് ,ആറ് ,ഏഴ് ,എട്ട് ,പന്ത്രണ്ട് ,പതിമൂന്ന് എന്നീ സീറ്റുകളിൽ ഇടതിനു വ്യക്തമായ മുന്നേറ്റം ആണ് നിലവിൽ .ഇവിടെ കാര്യമായ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല.കേരളം കോൺഗ്രസ് ജോസ് കെ മാണി വിഭാഗം LDF-ൽ എത്തിയതിനാൽ കോൺഗ്രസിന്റെ കോട്ടയായ നാലാം വാർഡും അട്ടിമറി വിജയം നേടുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.നാലാം വാർഡിലും കനത്ത പോരാട്ടം ആണ് നടക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം വാർഡിലും പത്താം വാർഡിലും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ ആണ് മത്സരിക്കുന്നത് മൂന്നാം വാർഡിൽ മത്സരിക്കുന്ന തോമസ് മാത്യു പാലോലിൽ ഇരുപതു വർഷം പഞ്ചായത്ത് മെമ്പർ ആയിരുന്നു .കോൺഗ്രസ് ഭരിക്കുമ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു .മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിഷ്പ്രഭമാറ്റി മിന്നുന്ന വിജയം കൊയ്യും എന്നാണു വോട്ടർമാർ പറയുന്നത് .അപ്രസക്തമായ സ്ഥാനാർത്ഥിയെ നിർത്തിയതാണ് കോൺഗ്രസ് കോട്ടയായ ഇവിടെയും കോൺഗ്രസിന്റെ തകർച്ചക്ക് കാരണം .

പത്താം വാർഡിലും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിൻ തോമസ് കാവനാടിക്ക് എതിരാളി ഇല്ലാ എന്നാണു വാർഡിൽ നിന്നും കിട്ടുന്ന വിവരം. അവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് കോൺഗ്രസുകാർ പോലും പറയുന്നത് .നിലവിൽ വളരെ പരുങ്ങൽ ആണെന്ന് മനസിലാക്കി കേരളത്തിലെ ഒട്ടുമിക്ക നേതാക്കളെ കൊണ്ടും വീഡിയോ ഇറക്കി പ്രചാരണം നടത്തുന്നു .ഈ വാർഡുകാരൻ അല്ലാത്തതും കെട്ടി ഇറക്കി എന്നാ ആരോപണം ഉള്ളതിനാലും ഒരു തരത്തിലും യുഡിഎഫിനെ പിന്തുണക്കില്ല എന്നാണു വോട്ടർമാർ പറയുന്നത് .പൗളിൻ തോമസ് കാവനാടിക്ക് വാർഡിൽ ഉള്ള ജനകീയത തന്നയാണ് വിജയിക്കുന്നതിലെ പ്രധാന ഘടകം .വാർഡിലെ ഭൂരിപക്ഷം പേരും ജനാധിപത്യ ജനകീയ മുന്നണി രൂപീകരിച്ച് മത്സര രംഗത്ത് എത്തുകയായിരുന്നു .

പൗളിൻ തോമസ് കാവനാടിക്ക് സീറ്റ് കൊടുക്കാതിരുന്നത് വിജയിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ആക്കണം എന്നതിനാൽ ആണ് . പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുന്നേ ഇഷ്ടക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാനുള്ള മണ്ഡലം പ്രസിഡന്റിന്റെ നീക്കം ആണ് കോൺഗ്രസിനെ കുഴപ്പത്തിലാക്കിയത് എന്നാണു പ്രവർത്തകർ ആരോപിക്കുന്നത് .ഇതിനെ ചൊല്ലി ആദ്യം മുതൽ തന്നെ സ്ഥാനാർഥി നിർണയത്തിൽ അപസ്വരം ഉണ്ടായി .

മുൻ മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ സ്വന്തം നോമിനിയായ പരത്തനാൽ ജോസ് ഗ്രുപ്പ് മാറി എ ‘ഗ്രുപ്പിൽ എത്തിയതാണ് ഗ്രുപ്പ് അടി ശക്തമാകാൻ കാരണം .ഗ്രുപ്പ് മാറിയതിനു കാരണം ബാങ്ക് പ്രസിഡറന് ആയിരുന്നപ്പോൾ ഉയർന്ന വ്യാപക അഴിമതി ആരോപണങ്ങൾ കാരണമാണ് .മുൻ ബാങ്ക് പ്രസിഡന്റും മണ്ഡല പ്രസിഡന്റുമായ കൊട്ടുകാപ്പള്ളിയെ ജില്ലാ കോൺഗ്രസ് കമ്മറ്റിയും കൈ വിട്ടതിനാൽ ആണ് ഈ പഞ്ചായത്തിൽ ഒരിടത്തും മത്സരിക്കാൻ സീറ്റ് കൊടുക്കാതിരുന്നത് .

ബൂത്തിൽ ഒരാൾ പോലും പിന്തുണക്കാതിരുന്നതിനാൽ സ്വന്തം വാർഡിൽ മത്സരിക്കാൻ കഴിഞ്ഞില്ല .എന്നാൽ കെ സുധാകരന്റെ അടപ്പക്കാരൻ എന്ന് വീമ്പ് പറഞ്ഞു നടന്നിട്ടും ഒടുവിൽ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സീറ്റും കൊടുത്തില്ല .മണ്ഡലത്തിൽ പലയിടത്തും വിമതരെ ഇറക്കിയതിനു പിന്നിലും ജോസഫ് കൊട്ടുകാപ്പള്ളി ആണെന്നും പ്രവർത്തകർ ആരോപിക്കുന്നു .ബ്ലോക്കിലേക്ക് എ ഗ്രുപ്പ്കാരനായ സോജനാണ് സീറ്റ് കിട്ടിയത് .സോജനെതിരെ കരുത്തനായ സ്ഥാനാർത്ഥി മുൻ പഞ്ചായത്ത് പ്രസിഡന്റും ,നിലവിലെ ബാങ്ക് പ്രസിഡന്റുമായ എം നാരായണൻ മാഷാണ് മത്സരിക്കുന്നത് .

മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മല്സര രംഗത്ത് എത്തിച്ചത് ഈ ഗ്രുപ്പ് കളിയിൽ സ്വന്തം സീറ്റ് തരപ്പെടുത്തതാണ് ആയിരുന്നു എന്നും ആരോപണം ഉയരുന്നത് .ബാങ്ക് അധികാരത്തിൽ ഇരുന്നപ്പോൾ അഴിമതിയിൽ മുങ്ങി കുളിച്ചിരുന്ന ഭരണം എന്നതായിരുന്നു ആരോപണം .കോടികളുടെ നിയമന ആരോപണമാണ് കോൺഗ്രസ് നേതാവിനെതിരെ ഉയർന്നിരുന്നത് .ഏരുവേശ്ശിയിലെ കോൺഗ്രസിനെ നശിപ്പിച്ചതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും മുഖ്യ പങ്കുണ്ട് .

മുൻപ് ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കിൽ നാല് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദത്തിൽ ആയിരുന്നു . അന്ന് ഭരണത്തിൽ ഉണ്ടായിയുരുന്ന ബാങ്ക് നേതൃത്വത്തിനെതിരെ കോൺഗ്രസ് എ ഗ്രൂപ്പും സി.പി.എമ്മുമാണ് പരാതിയുമായി രംഗത്തുവന്നത്. നിയമനങ്ങളിൽ കിട്ടുന്ന പണത്തിൽ ശതമാനം ജില്ലയിലെ പ്രമുഖ നേതാവിനും വീതം കൊടുക്കുന്നു എന്നാണു മുൻ മണ്ഡലം നേതാവ് പുറത്ത് പറയുന്നത് .നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും നടപടി എടുക്കാതിരുന്നത് ഇതിനാൽ ആണെന്നും ആരോപണം ഉണ്ട്നേരത്തെ കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഏരുവേശ്ശി ബാങ്ക് നഷ്ടമായിരുന്നു .

വൻ തുക കോഴ വാങ്ങിയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിയമനം നടത്തുന്നതെന്നാണ് പരാതി ഉയർന്നരുന്നത് . ആദ്യം അഞ്ച് പേരെ നിയമിച്ചതിനു പിന്നാലെ രണ്ട് നൈറ്റ് വാച്ച്മാൻ, ഒരു പ്യൂൺ, ഒരു കലക്ഷൻ ഏജൻറ് എന്നിവരെ നിയമിക്കുകയായിരുന്നു .എല്ലാ നിയമനത്തിലും ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം വരെ കോഴ വാങ്ങി എന്നും വിവാദം ഉയർന്നിരുന്നു.അതിൽ പലരും കോൺഗ്രസിന് പുലബന്ധം പോലും ഇല്ലാത്തവർ ആയിരുന്നു .അപേക്ഷ നൽകിയവരെ പോലും അറിയിക്കാതെ ശനിയാഴ്ച പരീക്ഷയും നടത്തി എന്നും പരാതി ഉയർന്നിരുന്നു . പരീക്ഷ നടത്തുന്ന കാര്യം അറിയിച്ചില്ലെന്നു കാണിച്ച് ബിജു, രജീഷ് എന്നിവർ ബാങ്കിലും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു . ബാങ്ക് നിയമനത്തിനുപിന്നിൽ അഴിമതിയുണ്ടെന്നുകാണിച്ച് സി.പി.എമ്മും കോൺഗ്രസിലെ ഒരു വിഭാഗവും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു.

സിപിഎം നേതാവിനു കാർ വാങ്ങിക്കൊടുത്ത് കയ്യാല പദ്ധതിയിൽ വാൻ അഴിമതി നടത്തി എന്നും ആക്ഷേപം ഉയർന്നിരുന്നു.ഒന്നുമില്ലാതിരുന്ന ഈ നേതാവ് മണ്ഡലം നേതാവായതോടെ കോടികൾ അഴിമതിയിലൂടെ ഉണ്ടാക്കി എന്നും ആരോപണം ശക്തമാണ്.ചുരുങ്ങിയ വർഷം കൊണ്ട് ഇയാൾ ഉണ്ടാക്കിയത് കോടികൾ ആണ് .നൈറ്റ് സർവീസ് ബസ് -ടുറിസ്റ്റ് ബസുകൾ അടക്കം ബിനാമി ബിസിനസുകൾ ഉണ്ട് എന്നും ആരോപണം ഉയരുന്നു .

രണ്ട് പഞ്ചായത്തിനെ മുഴുവൻ കൊലക്ക് കൊടുക്കുന്ന പ്രകൃതി ദുരന്തത്തിന് കാരണമാകുന്ന കരിങ്കൽ ക്വൊറിക്ക് ഒത്താശ കൊടുക്കുന്നതും അതിനെതിരെ ഉയർന്ന ജനകീയ സമരത്തെ അടിച്ചമർത്തിയതും മണ്ഡലം കൊണ്ഗ്രെസ്സ് കമ്മറ്റിയുടെ നേതാക്കൾ ആണെന്ന് നാട്ടുകാരുടെ ആരോപണം .

മണ്ഡലത്തിൽ ചില ഭാഗത്ത് വ്യാജ മദ്യവില്പനക്കാരനും മയക്കു മരുന്ന് വ്യാപാരിക്കും പിന്തുണ ചില കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ശക്തമായി .മെഷീൻ വെച്ച് കാടു തെളിക്കുന്ന ഒരാൾ പെട്ടന്ന് പണക്കാരൻ ആയെന്നും ഇയാൾ കൊള്ളപലിശക്ക് പണം കൊടുക്കുന്നതിൽ ചില ദുരൂഹതകൾ ഉണ്ടെന്നും സോഷ്യൽ മീഡിയായിൽ പ്രചാരണം ശക്തമായി .ഇയാളുടെ പീഢനത്തിനുശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ട ആളുടെ മരണത്തിൽ സംശയം ആരോപണം ഉയരുന്നുണ്ട് .ഈ കേസിൽ ഈ മദ്യ വില്പനക്കാരനെ സംരക്ഷിച്ചതും കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ഉണ്ട് . എന്തായാലും കോൺഗ്രസിന്റെ കോട്ടയായ പഞ്ചായത്ത് ഇത്തവണ നഷ്ടമാകും

Top