ബാങ്ക് തിരഞ്ഞെടുപ്പ് ഏരുവേശിയിൽ സംഘർഷം: യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു! LDF ക്രൂരമായ അക്രമം അഴിച്ചു വിട്ട് ബൂത്ത് പിടിച്ചെടുത്തു. MLA അടക്കം നിരവധി UDF നേതാക്കൾക്ക് പരിക്കേറ്റുവെന്ന് ആരോപണം.

കണ്ണൂർ :ഏരുവേശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടർമാരെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയതും വാഹനങ്ങൾ തടഞ്ഞതുഎരുവേശ്ശി ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. തിരഞ്ഞെടുപ്പ് അട്ടിമറിചെന്ന് ആരോപിച്ചു യു ഡി എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തോൽക്കുമെന്ന് ആയപ്പോൾ തോൽവി മറക്കാൻ യുഡിഎഫ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് എൽഡിഎഫ്. സംഘർഷത്തിനിടയാക്കിയത്. പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നെന്ന് ആരോപണമുണ്ട്.

ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, സ്ഥിരം സമിതി അധ്യക്ഷ ഷൈല ജോയി, ഡിസിസി സെക്രട്ടറി ജോജി വട്ടോളി, യൂത്ത് കോൺഗ്രസ് നേതാവ് കെ.പി.ലിജേഷ് എന്നിവർക്ക് മർദനമേറ്റു. സജീവ് ജോസഫ് എംഎൽഎയെ കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. മർദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിന് ഭൂരിപക്ഷമുള്ള ബാങ്ക് 2017ൽ ആണു സിപിഎം പിടിച്ചെടുത്തത്. മുഴുവൻ വോട്ടർമാർക്കും സംരക്ഷണം നൽകണമെന്നു ഹൈക്കോടതി വിധിയുണ്ടായിരുന്നു. രാവിലെ 10.30 വരെ ക്യൂവിൽനിന്ന് വോട്ട് ചെയ്തെങ്കിലും സംഘർഷം രൂപപ്പെട്ടു. പിന്നാലെ, തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു.അക്രമത്തിനു പൊലീസ് കൂട്ടുനിന്നതായി സജീവ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ജീർണിച്ച രാഷ്ട്രീയമാണ് കണ്ടതെന്നും എംഎൽഎ ആരോപിച്ചു.

Top