
ബംഗളൂരു: മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ നാലും ആറും എട്ടും വയസ്സുള്ള മൂന്നു കുട്ടികളെ കാമുകന് കൊലപ്പെടുത്തി. സ്കൂളില്‍ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുല്‍ത്താന്‍ (4), അഫ്റീന്‍ (6), അഫ്നാന് (8) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27 മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. സംശയത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ആഗസ്ത് 27 മുതല്‍ കുട്ടികളെ കാണാതായിരുന്നു. ഇവര്‍ക്കായി പോലീസും നാട്ടുകാരും ഏറെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഞായറാഴ്ച താനും ബെയ്ഗുമായുള്ള ബന്ധത്തെപ്പറ്റി നഗീന വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബെയ്ഗ് കുട്ടികളെ കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവുപേക്ഷിച്ച നഗീന ബീഗവുമായി ബെയ്ഗിന് ബന്ധമുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കുട്ടികളുടെ അമ്മയായ നഗീനയെ വിവാഹം കഴിക്കാന്‍ ബെയ്ഗിന്റെ വീട്ടുകാര്‍ അനുവദിച്ചില്ല. അതോടെയാണ് കുട്ടികളെ ഇല്ലാതാക്കാന്‍ ബെയ്ഗ് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ സ്ഥിരം സന്ദര്ശകരനായിരുന്ന ബെയ്ഗ് സ്കൂളില്‍ നിന്ന് കൂട്ടാനെത്തിയപ്പോള്‍ കുട്ടികളും വിസമ്മതിച്ചില്ല. വീട്ടിലേക്ക് പോകുംവഴി ആളൊഴിഞ്ഞ സ്ഥലത്ത് ഓവു ചാലിലേക്ക് തുറക്കുന്ന മാന്‍ഹോളിലേക്ക് മൂന്നുപേരേയും ബെയ്ഗ് തള്ളിയിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് നാഗിനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. അന്നു മുതല്‍ ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഇയാള്‍. നാഗിനയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തെ ഇയാളുടെ വീട്ടുകാര്‍ എതിര്‍ത്തു. മൂന്നു കുട്ടികളുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. ഇതിനു പരിഹാരം കണ്ടെത്തുന്നതിനാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്നാണ് മൊഴി.