സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കുറിനുള്ളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: ശകത്മായ കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂന മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ആളുകളെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കാൻ 2900 അധികം ക്യാമ്ബുകൾ സജ്ജീകരിച്ച് ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദ്ദം ആകുകയും 16 ന് ചുഴലിക്കാറ്റ് ആയി പരിണമിക്കും എന്ന കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മുന്നറിപ്പിനെ തുടർന്ന് കനത്ത മുൻകരുതലാണ് സംസ്ഥാന സർക്കാർ എടുത്തിരിക്കുന്നത്.

ജില്ലാ,താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. വിവിധ ഡെപ്യൂട്ടി കളക്ടറമാർക്ക് താലൂക്കുകളുടെ ചുമതല നൽകി. 2950 ലധികം ദുരിതാശ്വസ ക്യാമ്ബുകൾ സജ്ജീകരിച്ച് വെയ്ക്കാനും ആവശ്യമെങ്കിൽ 4 ലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിക്കാനും ക്രമീകരണങ്ങൾ തയ്യാറാക്കി.

ഇതോടൊപ്പം കോവിഡ് രോഗികളെ പാർപ്പിക്കാൻ പ്രത്യേക ക്യാമ്പും, ക്വാറന്റൈയിനിൽ കഴിയുന്നവരെപാർപ്പിക്കാൻ മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വില്ലേജ് ഓഫീസർമാരോട് ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓക്‌സിജൻ വിതരണം തടസപ്പെടാതിരിക്കാൻ കെഎസ്ഇബിയോടും,മരം വീണ് റോഡുകളിൽ ഗതാഗതം തടസപ്പെടാതിക്കാൻ ഫയർഫോഴ്‌സിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കടലാക്രമണ പ്രദേശങ്ങളിൽ ഗ്രോബാഗുകൾ ഇടുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യും. ബണ്ടുകൾ, സ്പിൽവേ എന്നീവിടങ്ങളിൽ നിന്ന് വെളളം കടലിലേക്ക് ഒഴുക്കികളയുന്നതിനായി ക്രമീകരണങ്ങളും വേഗത്തിൽ നടക്കുകയാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Top