ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ; വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രി മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗാൾ ഉൾക്കടലിൽ ഒഡിഷക്ക് സമാന്തരമായി ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും.

പാകിസ്താന് മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാൻ ന്യൂനമർദം സഹായിക്കും.

മൺസൂൺ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെa ദിശയിലും വേഗത്തിലും മാറ്റങ്ങൾ ദൃശ്യമാണ്.

മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം ബംഗാളിനും ഒഡിഷക്കും ഇടയിൽ കരകയറും. 25ന് തീവ്ര ന്യൂനമർദം വരെയായി ശക്തിപ്പെട്ട് കരകയറാനാണ് സാധ്യത.

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top