തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സുധീരനാണെന്ന് ഹസന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം സുധീരന് തന്നെ ആണെന്ന് ഹസന്‍ വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ഏറ്റവും മോശം നിലപാടെടുത്തത് സുധീരനാണ്. ബെന്നി ബഹന്നാനെ മത്സരിപ്പിക്കേണ്ടെന്ന സുധീരന്റെ നിലപാട് ക്രൂരമായിരുന്നു. ബെന്നിക്ക് കുടുംബം ഉണ്ടെന്ന് സുധീരന്‍ മറന്നു പോയെന്നും ഹസന്‍ വിമര്‍ശിച്ചു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസന്റെ വിമര്‍ശനം.

രണ്ട് നേതാക്കളുടെ ഈഗോ ക്ലാഷാണ് മദ്യനയം രൂപീകരിക്കാൻ കാരണം എന്നും ഹസന്‍ പറഞ്ഞു. ആത്മാര്‍ത്ഥത തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു. കേരളത്തില്‍ പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വരുത്തണമെന്നും ഹസന്‍ പറഞ്ഞു.മാറ്റം വന്നില്ലെങ്കില്‍ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ വരുമെന്നും ഹസന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലും സുധീരന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സുധീരന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Top