തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ഓഫിസില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല. പുലർച്ചെ രണ്ടേ കാലോടെ സെക്രട്ടേറിയറ്റിന് സമീപത്തെകസ്റ്റംസ് ഓഫീസിൽ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കർ പുറത്തേക്ക് വന്നത്.ഈ വാഹനത്തെ മാധ്യമപ്രവർത്തരും പിന്തുടർന്നു. പൂജപ്പുരയിലെ വീടിന് മുന്നിൽ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ ശിവശങ്കറും തയാറായില്ല.
സംസ്ഥാനത്തെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇത്രയും നേരം ചോദ്യം ചെയ്തത് ഇതാദ്യമായാണ്. ശിവശങ്കറെ ചില സിസിടിവി ദൃശ്യങ്ങൾ കൂടി കാട്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. പുലർച്ചെ രണ്ടേകാലോടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ശിവശങ്കർ പൂജപ്പുരയിലെ വീട്ടിലേക്കു മടങ്ങി.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്.ചോദ്യം ചെയ്യലിനു ഹാജരാകാൻ കസ്റ്റസും ഡി.ആർ.ഐയും വീട്ടിലെത്തി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ എത്തിയത്.ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ ഇവിടെ ചിലർ മുറിയെടുത്തെന്നാണ് വിവരം.
സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് കമ്മിഷണർ വിഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യലിൽ പങ്കെടുത്തു. ശിവശങ്കറിന്റെ ഫ്ലാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധനയും നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈ മാസം 1, 2 തീയതികളില്‍ മുറിയെടുത്ത നാലുപേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. പ്രതികളുമായി ഒട്ടേറെ തവണ ഫോൺ ചെയ്തതിന്റെ തെളിവുകൾ കൂടി കാട്ടിയാണ് കസ്റ്റംസ് സംഘം ശിവശങ്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.
അതിനിടെ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപിന്റെ നെടുമങ്ങാടുള്ള വീട്ടിൽ നിന്ന് രണ്ട് ഫോണുകൾ എൻഐഎ പിടിച്ചെടുത്തു. ഒളിവിൽ പോകുന്നതിന് മുൻപ് സന്ദീപ് ഭാര്യയ്ക്കു കൈമാറിയ ഫോണുകളാണിവ. ചോദ്യം ചെയ്യാൻ ശിവശങ്കറിനെ കാർഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കെ.രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലരയോടെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപമുള്ള കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തിയത്. അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ പുലർച്ചെ രണ്ടേകാലോടെയാണ് അവസാനിച്ചത്. ഡിആർഐ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തായതിനാൽ കേസിൽ പ്രതിചേർത്ത സ്വപ്നയും സരിത്തുമായി ശിവശങ്കറിന്റെ ബന്ധം സംബന്ധിച്ച ഈ ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്. സ്വർണക്കടത്ത് കേസിലെ അന്വേഷണ സംഘം നേരത്തെ ശിവശങ്കറിന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്. കേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിനു ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകൾ പുറത്തുവന്നിരുന്നു. ഒന്നാംപ്രതി സരിത്തിനെ ഏപ്രില്‍, മേയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ ഫോണിൽ വിളിച്ചത്.
ശിവശങ്കറിന്റെ നമ്പരിലേക്കു സരിത് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചു. സ്വര്‍ണക്കടത്തുകാരുമായുള്ള ശിവശങ്കറിന്റെ ഫോണ്‍ വിളികളെപ്പറ്റി ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സസ്പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം പൊലീസ് അന്വേഷണം അടക്കം തീരുമാനിക്കുമെന്നമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സ്വര്‍ണക്കടത്തിന്റെ ഉള്ളറകള്‍ തേടി ശിവശങ്കറിനെ കസ്റ്റംസ് വൈകിട്ട് അഞ്ചു മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. നാലരയോടെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സരിത്തുമായും സ്വപ്നയുമായും ഉള്ള ബന്ധമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലാണു നടന്നത്.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മന്ത്രി കെ.ടി ജലീൽ, എം ശിവശങ്കർ എന്നിവരുമായി സ്വപ്ന നിരവധി തവണ വിളിച്ചതിന്റെ കോൾ ലിസ്റ്റ് പുറത്തുവന്നു. മന്ത്രി ജലീലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.ജൂണിൽ 9 തവണയാണ് മന്ത്രി കെ.ടി. ജലീലും സ്വപ്നയും തമ്മിൽ ഫോണിൽ സംസാരിച്ചത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. ബാക്കിയുള്ള എട്ട് തവണയും മന്ത്രി അങ്ങോട്ട് വിളിക്കുകയായിരുന്നു. ജൂൺ ഒന്നാം തീയതി ഉച്ചയ്ക്ക് 1.27ന് 98 സെക്കൻഡ് സംസാരിച്ചു. രണ്ടാം തീയതി വൈകിട്ട് 4 മണിക്കുള്ള സംഭാഷണം 64 സെക്കൻഡ് നീണ്ടു. ജൂൺ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.59ന് 89 സെക്കൻഡ് സംസാരിച്ചു. ജൂൺ എട്ടാം തീയതി ഉച്ചയ്ക്ക് 1.9ന് 105 സെക്കൻഡ് സംസാരിച്ചു. ജൂൺ 16-ന് വൈകിട്ട് 7.59ന് 79 സെക്കൻഡ് സംസാരിച്ചു. ജൂൺ 23ന് രാവിലെ 10.13ന് നാണ് അടുത്ത കോൾ. അപ്പോഴോക്ക് കാൾ കട്ടായി സ്വപ്ന എസ്എംഎസ് അയച്ചു. 10.15ന് 54 സെക്കൻഡ് സംസാരിച്ചു. ജൂൺ 24ന് രാവിലെ 9.50ന് 84 സെക്കൻഡ് സംസാരിച്ചു.