സ്വർണക്കടത്ത്; ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌നയ്ക്ക് ജാമ്യം.

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് സ്വപ്നയ്ക്കു ജാമ്യം നൽകിയത്.സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയിൽ കുറ്റപത്രം നൽകിയത്.

നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.സ്വപ്‌നയ്ക്ക് ജാമ്യം നല്‍കരുത്, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് തുടങ്ങിയ വാദമുഖങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് വച്ചിരുന്നു. പക്ഷേ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. എന്‍.ഐ.എ കേസില്‍ ജാമ്യമില്ലാത്തതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാകില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുളളവരാണ് കേസില്‍ ഹാജരായിരുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top