മഹേഷിന്റെ പ്രതികാരത്തില്‍ മോഹല്‍ലാലിനെ അവഹേളിച്ചോ? സംവിധായകന്‍ ദിലീഷ് പോത്തന്‍ നിലപാട് വ്യക്തമാക്കുന്നു

കൊച്ചി: മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി അവതരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മഹേഷിന്റെ പ്രതികാരം സംവിധായകന്‍ ദിലീഷ് പോത്തന്‍. മോഹല്‍ ലാല്‍ ഫാന്‍സാണ് അത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ദിലീഷ് മോഹന്‍ലാലിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഞാന്‍ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടന്‍, എല്ലാം,, പക്ഷേ ലാലേട്ടന്‍… നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിന്‍ ഷഹീറിന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായത്.
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി ചിത്രീകരിച്ചു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ ദിലീഷ് മമ്മൂട്ടിയും മോഹന്‍ലാലും മഹാന്മാരായ നടന്മാരാരാണെന്നും പറഞ്ഞു. ഇവരുടെ സിനിമ കണ്ടാണ് താന്‍ വളര്‍ന്നതും സിനിമയോടുള്ള അഭിനിവേശം ഉണ്ടായതെന്നു ദിലീഷ് വ്യക്തമാക്കു. ചിത്രത്തില്‍ സൗബിന്റെ കഥാപാത്രമായ ക്രിസ്പിന്‍ പറയുന്ന ഡയലോഗായിരുന്നു വിവാദത്തിന് ഇടായാക്കിയത്. ഈ ഡയലോഗ് സിനിമയില്‍ വന്നതിനെ കുറിച്ചും ദിലീഷ് മനസു തുറന്നു. സിനിമയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നടന്ന സംഭാഷണം അതേപടി സിനിമയിലേക്ക് ചിത്രീകരിക്കുകയാണ് ചെയ്തത്.

സിനിമയില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ ആണ്. ആ കഥാപാത്രത്തിന്റെ ചിന്താധാരണ ബോധ്യപ്പെടുത്താനാണ് ആ ഡയലോഗിലൂടെ ശ്രമിച്ചതെന്നും പറഞ്ഞു. സിനിമയില്‍ നിന്നും മനകള്‍ കുടിയിറക്കപ്പെട്ടു എന്ന് ആഷിഖിന്റെ ധാരണ തന്നെ സ്വാധീച്ചിട്ടില്ലെന്നും ദിലീഷ് പറയുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ വളരെ ഓപ്പണായി പറയാനാണ് ശ്രമിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലും ഇത്തരം ഒരു സീനുണ്ട്. എന്നാല്‍ ഇത് താരങ്ങളെ അധിക്ഷേപിക്കാനായിട്ടല്ല. സിനിമയിലെ ചില പരമ്പരാഗത ക്ലീഷേകളെ വിമര്‍ശിക്കാനാണെന്നും ദിലീഷ് വ്യക്തമാക്കി. മലയാളികള്‍ക്ക് എല്ലാം അറിയുന്നവരാണ് ആരും മണ്ടന്മാര്‍ അല്ലല്ലോ? അതുകൊണ്ട് താന്‍ ഉദ്ദേശിച്ചതിനെ അതേ സെന്‍സില്‍ എടുക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഷിഖ് അബുവിനൊപ്പം നാലഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ സംവിധായകന്റെ ടച്ച് മഹേഷിന്റെ പ്രതികാരത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ദിലീഷ് പറയുന്നു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമയാണ് തന്നെ സ്വീധീനിച്ചിട്ടുറള്ളത്. ഇവരുടെ സിനിമകളാണ് സിനിമാ താല്‍പ്പര്യം വളര്‍ത്തിയതെന്നും ദിലീഷ് പറയുന്നു. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുന്നതിനായി ശ്യാം പുഷ്‌ക്കരനും താനും മൂന്ന് മാസക്കാലം പ്രകാശ് സിറ്റിയില്‍ താമസിച്ചെന്നും ദിലീഷ് പറയുന്നു. സിനിമയില്‍ സ്‌ക്രീപ്ടിന് പുറമേ സാധാരണ നടന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ദിലീഷ് വ്യക്തമാക്കി

Top