അതിവേഗം ഒന്‍പതാം നിലയിലെ തീ നിയന്ത്രണ വിധേയമാക്കി; എട്ടാം നിലയില്‍ അടക്കമുള്ള രോഗികളെ മാറ്റി മുന്‍കുരതല്‍; കോഴിക്കോട് ബേബി മെമ്മോറില്‍ ആശുപത്രിയില്‍ സ്ഥിതി നിയന്ത്രണ വിധേയം

കോഴിക്കോട് ബേബി മെമ്മോറില്‍ ആശുപത്രിയില്‍ തീ പിടിത്തം നിയന്ത്രണ വിധേയം. കെട്ടിട സമുച്ഛയത്തിന്റെ മുകളിലാണ് തീ പിടിച്ചത്. രോഗികള്‍ ഇല്ലാത്ത സ്ഥലത്തായിരുന്നു തീ. കോഴിക്കോട്ടെ നഗരഹൃദയത്തിലെ ആശുപത്രിയിലെ തീ പിടിത്ത കാരണം ഇനിയും വ്യക്തമല്ല. സി ബ്ലോക്കിലെ ഒന്‍പതാം നിലയിലാണ് തീ. അവിടെ എ സി പ്ലാന്റിലാണ് തീ പടര്‍ന്നത്. തീ കത്തിയ ഭാഗത്ത് രോഗികളൊന്നും ഉണ്ടായിരുന്നില്ല.

അഗ്‌നിശമനാ സേന എത്തി കാര്യങ്ങള്‍ നിയന്ത്രണത്തിലായിരുന്നു. എ സി ഘടിപ്പിക്കുന്ന ജോലി നടക്കുകയായിരുന്നു ഇവിടെ. ഇതിനിടെയാണ് തീ പിടിച്ചത്. ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. തീ പിടിച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ പുക ഉയര്‍ന്നു. ഇത് ദുരൂഹമായിരുന്നു. കോഴിക്കോട് നഗര ഹൃദയത്തിലാണ് ബേബി മെമ്മോറിയല്‍ ആശുപത്രി. ആശുപത്രിയിലെ സി ബ്ലോക്ക് പുതുതായി നിര്‍മ്മിച്ചതാണ്. എട്ടാം നിലയില്‍ ഉണ്ടായിരുന്ന രോഗികളെ അടക്കം ഒഴിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയുടെ താഴെ നിലയില്‍ നിന്നവരുടെ ശ്രദ്ധയിലാണ് പുക ആദ്യമെത്തിയത്. ഷീറ്റു കൊണ്ട് കെട്ടിയുണ്ടാക്കിയതാണ് മുകളിലത്തെ നില. ഇവിടെ എ സിയുടെ സാധനങ്ങളും മറ്റും സൂക്ഷിച്ചിരുന്നു. തീ അതിവേഗം നിയന്ത്രണ വിധേയമാക്കി. താഴേയുള്ള നിലയിലേക്ക് തീ പടരാതെ നോക്കാന്‍ കഴിഞ്ഞതും നിര്‍ണ്ണായകമായി. ഫയര്‍ ഫോഴ്സും വേഗതയില്‍ എത്തി. തുടക്കത്തില്‍ തീ ആളികത്തുകയായിരുന്നു. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ പുകയെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ജീവനക്കാരെ മാറ്റിയിട്ടുണ്ട്. 9:45 ഓടെയാണ് തീപിടിത്തമുണ്ടായത്. എസി പ്ലാന്റുകളുള്ള ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. താഴത്തെ നിലകളിലടക്കം രോഗികളുണ്ട്. മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനുള്ള ശ്രമം വിജയിച്ചത് വലിയ ദുരന്തം ഒഴിവാക്കി.

ഒമ്പതാം നിലയില്‍ എസി പ്ലാന്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപിടിത്തം. ഇവിടെ രോഗികള്‍ ഇല്ലെന്നും എസി പ്ലാന്റിന്റിലെ ജീവനക്കാര്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

Top