കൊടും ക്രൂരൻ..! പത്താം കളത്തിന്റെ സ്വന്തം തോഴൻ; കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പിന്റെ സ്വന്തം ബ്ലേഡ് മാഫിയ തലവൻ; ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മാലം സുരേഷിനു ജാമ്യമില്ല

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ ക്ലബ് സെക്രട്ടറി മണർകാട് മാലം വാവത്തിൽ കെ.വി സുരേഷി (മാലം സുരേഷ്)ന്റെ മുൻ കൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.കൊടും ക്രൂരനായ ബ്ലേഡ് മാഫിയ സംഘത്തലവന്റെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിൽ ഏഴു ചീട്ടുകളി കളങ്ങളാണ് ഉള്ളത്. ഒന്നിൽ നിന്നു മാത്രം അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെയാണ് ഒരു ദിവസം മാലം സുരേഷിനു ഈ ചീട്ടുകളി കളത്തിൽ നിന്നും മാലം സുരേഷ് വാരുന്നത്.

ഇത് കൂടാതെയാണ് കോടികളുടെ തട്ടിപ്പും, പത്താം കളം ബ്ലേഡ് ഇടപാടുകളും. തട്ടിപ്പിലൂടെ കോടികളാണ് മാലം സുരേഷ് തട്ടിയെടുത്തിരിക്കുന്നത്. എസ്.ബി.ടിയിൽ വായ്പാ തട്ടിപ്പ് നടത്തിയതിനു മാലം സുരേഷിനെതിരെ സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്.ഇത് അടക്കമുള്ള കേസുകൾ നിലനിൽക്കെയാണ് ഇപ്പോൾ 18 ലക്ഷം രൂപയുടെ ചീട്ടുകളി തട്ടിപ്പ് കേസിൽ മാലം സുരേഷ് പ്രതിയായിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റത്തിൽ, മുൻ കൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെ മാലം സുരേഷിനെ, കീഴ്കോടതിയെ സമീപിക്കാൻ നിർദേശിച്ചു സെഷൻസ് കോടതി ഓടിച്ചു.

ജൂലായ് 11 നാണ് മണർകാട് മാലം ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു നടന്ന ചീട്ടുകളി കളത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. സംഭവ സ്ഥലത്തു നിന്നും 18 ലക്ഷം രൂപയുമായി 43 പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. ഡിവൈ.എസ്.പിമാരായ ജെ.സന്തോഷ്‌കുമാറിന്റെയും, ഗിരീഷ് പി.സാരഥിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്നു മണർകാട് പൊലീസ് മാലം സുരേഷിനെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. പണം വച്ചു ചീട്ടുകളി അനധികൃതമായി നടത്തി, ലോക്ക് ഡൗൺ – കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചു, അനധികൃതമായി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിനും ക്ലബ് പ്രസിഡന്റിനും എതിരെ ചുമത്തിയിരുന്നത്.

ഇതേ തുടർന്നാണ് മാലം സുരേഷ് കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം ലഭിക്കാവുന്ന കേസിൽ സെഷൻസ് കോടതിയെ സമീപിച്ച നിലപാടിനെ ശാസിച്ച കോടതി, ജാമ്യാപേക്ഷയ്ക്കായി കീഴ്കോടതിയെ സമീപിക്കാൻ നിർദേശം നൽകി.

സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ, കേസിലെ പ്രതിയായ മാലം സുരേഷ് കോടതിയെ സമീപിച്ച് ജാമ്യം തേടാൻ ശ്രമിക്കുകയായിരുന്നു. കേസ് അന്വേഷണം പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രതിക്കുണ്ടായിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

മണർകാട് ചീട്ടുകളികളത്തിൽ കളിക്കാൻ എത്തിയ 43 പേരുടെ മൊഴിയെടുപ്പ് ചൊവ്വാഴ്ച ആരംഭിക്കും. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറാണ് കേസിലെ പ്രതികളുടെ മൊഴിയെടുക്കുന്നത്. ചീട്ടുകളിക്കേസ് അട്ടിമറിയ്ക്കാണ നേരത്തെ സസ്പെൻഷനിലായി മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രതീഷ്‌കുമാർ കേസ് അട്ടിമറിക്കാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കേസ് അന്വേഷണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനു കൈമാറിയത്. ഈ കേസിലാണ് പ്രതികളുടെ മൊഴിയെടുപ്പ് ആരംഭിക്കുന്നത്. റെയിഡിൽ പങ്കെടുത്ത സി.ഐമാരുടെയും എ.എസ്.ഐമാരുടെയും മൊഴിയെടുപ്പ് അടുത്ത ദിവസങ്ങളിൽ ശേഖരിക്കും.

Top