പ്രധാനമന്ത്രിയുടെ ഇടപെടല്‍ നടപടികള്‍ വേഗത്തിലാക്കി; സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സിന്റെ മതദേഹം ചൊവ്വാഴ്ച്ച നാട്ടിലെത്തിക്കും

അങ്കമാലി:ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തും .സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്നത്. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ചിക്കുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്നസെന്റ് എംപി വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

വെള്ളിയാഴ്ചകളില്‍ മാത്രമാണ് സലാലയില്‍ നിന്നും നേരിട്ട് നെടുമ്പാശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്നുള്ളൂ. ഷാര്‍ജയോ മസ്‌ക്കറ്റോ വഴിയുള്ള വിമാനത്തില്‍ കൊണ്ടുവരാനായാല്‍ ചൊവ്വാഴ്ച തന്നെ മൃതദേഹം കറുകുറ്റിയില്‍ എത്തിക്കാം.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സണ്‍ തോമസിന്റെ ഭാര്യ ചിക്കുവിനെതാമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമം തടയുന്നതിനിടെയാകാം കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം.ബദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ചിക്കു 10 മണിക്ക് ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ റിസപ്ഷനിലിസ്റ്റ് ആയ ഭര്‍ത്താവ് ലിന്‍സണ്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചിക്കുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിന്റെ പിന്‍ഭാഗത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. കാതുകള്‍ അറുത്തെടുത്ത നിലയിലായിരുന്നു. chikkuമോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ചിക്കു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്‍സിനെയടക്കം ഒന്‍പതു പേരെ പൊലീസ് കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്തിരുന്നു. മൃതദേഹം ആദ്യം കണ്ടയാള്‍ എന്ന നിലയില്‍ ഒന്നാം സാക്ഷിയായി കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ഭര്‍്ത്താവിനേയും കസ്റ്റഡിയെടുത്തത്. കസ്റ്റഡിയിലെടുത്തത്.കൊലപാതകം നടത്തിയത് പാകിസ്താന്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞന്നൊണ് സൂചന. ഇയാള്‍ക്ക് കുടുംബവുമായി അടുപ്പമുണ്ടായിരുന്നോ മറ്റ് പരിചയമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഭര്‍ത്താവില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞത്.ചിക്കുവിന്റെ മരണത്തിനു ശേഷം മാനസികമായും ശാരീരികമായും തളര്‍ന്നു പോയതിനാലാണ്ഭര്‍ത്താവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും വിട്ടയക്കാനും വൈകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top