തെറിയോട് തെറി..!! ബിഗ്ബോസ് ഫെയിം ദിയ സനയും ചാനല്‍ പ്രവര്‍ത്തകരും അടങ്ങുന്ന തെറി ഗ്രൂപ്പ്; അശ്ലീല ചാറ്റുകളും തെറിവിളികളും പുറത്ത്

പകല്‍മാന്യന്മാര്‍ എന്നു കേട്ടിട്ടില്ല..? ഇപ്പോഴത്തെ സാംസ്‌കാരിക നായകന്മാരില്‍ പലരും ഇത്തരക്കാരാണ്. പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്ന പറയാറില്ലെ. അത് തന്നെ സംഭവം. പറയാന്‍ പോകുന്നത് പുരോഗമനവാദികളായി നടിക്കുന്നവരുടെ തനിനിറത്തെക്കുറിച്ചാണ്. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ഫേസ്ബുക്കില്‍ ആണും പെണ്ണും ചേര്‍ന്നുള്ള ഗ്രൂപ്പുകളില്‍ കയറി പലരും വിളിക്കുന്ന തെറികള്‍ കേട്ടാലറയ്ക്കുന്നവയാണ്. ബിഗ്‌ബോസ് ഫെയിം ദിയ സനയും അഭിഭാഷകയായ ബബില തുടങ്ങിയവരാണ് കഥയിലെ താരങ്ങള്‍.

പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവര്‍ രഹസ്യമായി ഉണ്ടാക്കിയ `തെറി വിളിക്കൂ സങ്കടം അകറ്റൂ` എന്ന ഗ്രൂപ്പില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്. ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരൊന്നും ഗ്രൂപ്പില്‍ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്‌കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ഇവര്‍ ഗ്രൂപ്പില്‍ വിളിക്കുന്ന തെറികള്‍ പലപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തതും കേട്ടാല്‍ മുഖത്ത് നോക്കാന്‍ തോന്നാത്ത രീതിയില്‍ അറപ്പുള്ളതുമാണ്. ഗ്രൂപ്പിന്റെ ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാല്‍ പേര് പറയുന്നത് പോലെ തന്നെ സങ്കടം മാറ്റാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമാണ് എന്ന് ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ തെറി വിളിക്കുന്നതിലൂടെ എന്ത് സങ്കടമാണ് അകന്ന് പോവുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. ഗ്രൂപ്പില്‍ വിളിക്കുന്നതു പോസ്റ്റ് ആയി അപ് ലോഡ് ചെയ്യുന്നതും അശ്ലീലവും ലൈംഗികതയും കലര്‍ന്ന പോസ്റ്റുകളാണ്. പച്ചയ്ക്ക് ലൈംഗികത ചേര്‍ത്ത് തെറി പറയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നതാണ് ഗ്രൂപ്പിലെ ശൈലി. ഒപ്പം തന്നെ ഗ്രൂപ്പില്‍ ലൈവ് വീഡിയോയായി അപ്ലോഡ് ചെയ്യുന്ന വീഡിയോകളും തെറിവിളി അഭിസംബോധനയോടു കൂടിയുള്ളവ തന്നെയാണ്. ഇത്തരം വീഡിയോകള്‍ക്ക് വരുന്ന കമന്റുകളും തെറിവിളികള്‍ തന്നെയാണ്.

എന്നാല്‍ ഇവര്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ ആയിരുന്നത് കൊണ്ട് തന്നെ ആരും പുറത്ത് അറിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളുമെല്ലാം ഗ്രൂപ്പിലുണ്ട്. ഒരു രഹസ്യഗ്രൂപ്പില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന് അറിഞ്ഞ് ചിലര്‍ വിദ്യാര്‍ത്ഥികളുടെ വഴിയിലൂടെ ക്ലോസ്ഡ് ഗ്രൂപ്പില്‍ കയറിപ്പറ്റിയതോടെയാണ് സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോ റെക്കോര്‍ഡിങ്ങുകളും പുറത്ത് വന്നത്.

ക്ലോസ്ഡ് ഗ്രൂപ്പിന്റ പേര് പറഞ്ഞ് തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടക്കുന്നു എന്ന് കാണിച്ച് സൈബര്‍ സെല്ലില്‍ ഒരു വിഭാഗം പൊതു പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവ സൈബര്‍ സെല്‍ ഇപ്പോള്‍ പരിശോധിക്കുന്നുമുണ്ട്. അതേസമയം ദിയ സന അഭിഭാഷകയായ ബബില എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കിയ ശേഷമുള്ള പ്രചാരണമാണ് നടക്കുന്നത് എന്ന ആരോപണവും സജീവമാണ്. പുറത്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനല്‍ സഹിതം പുറത്തായതോടെ ചാരനെന്ന് സംശയം തോന്നിയവരെ എല്ലാം തന്നെ മെസ്സേജ് അയച്ച് സംഘം വിരട്ടുന്നുമുണ്ട്. സംഗതി പുറത്തറിഞ്ഞതോടെ ഗ്രൂപ്പ് പൂട്ടി അഡ്മിന്‍മാര്‍ സ്ഥലംവിട്ടിരിക്കുകയാണ്

Top