പോലീസ് വേഷത്തില്‍ മമ്മൂട്ടി തകര്‍ക്കും പ്രതീക്ഷയോടെ ആരാധകര്‍

നിരവധി പോലീസ് വേഷങ്ങളിലൂടെ ആരാധകരുടെ കയ്യടി നേതിയ മമ്മൂട്ടി വീണ്ടും പേലീസ് വേഷത്തിലെത്തി തരംഗമാവുന്നു. രണ്‍ജിപണിക്കരുടെ മകന്‍ നിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ പേരിടാത്ത ചിത്രത്തിലെ പോലീസ് വേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ രാജന്‍ സ്‌കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്ക്.
കൂളിങ് ഗ്ലാസും കട്ടിമീശയുമായുളള താരത്തിന്റെ ഗെറ്റപ്പ് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ചിത്രത്തില്‍ നായികയായി എത്തുന്നത് ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ്. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണ്.

പ്രശസ്ത തമിഴ് നടന്‍ സമ്പത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. രണ്‍ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം. ബാംഗ്ലൂരിലെ ബംഗാരപേട്ടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top