ചുണ്ടിൽ അയാളുടെ കൈവിരൽ’; ട്രെയിനില്‍ യുവനടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി: യുവനാസ്റ്റി സനുഷയെ അപമാനിക്കാൻ ശ്രമം .കണ്ണൂരിൽ നിന്നും തിരുവനന്തപൂരത്തേക്ക് ട്രെയിൻ യാത്ര ചെയ്യുമ്പോഴാണ് സംഭവം .മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സനുഷ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസ് ഇയാളെ പിടികൂടി. നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉറക്കത്തിൽ എന്റെ ചുണ്ടിൽ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോൾ എന്റെ ചുണ്ടിൽ അയാളുടെ കൈവിരൽ. ഞാൻ കൈ പിടിച്ചു. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേർ മാത്രമേ കൂടെനിന്നുളളൂ.’– ട്രെയിന്‍ യാത്രയില്‍ ഉണ്ടായ ദുരനുഭവം പറഞ്ഞ് യുവനടി സനുഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ച് സനുഷയുടെ വാക്കുകള്‍: ‘ഞാൻ ഉറങ്ങുകയായിരുന്നു. ഉറക്കത്തിൽ എന്റെ ചുണ്ടിൽ ആരുടെയോ കൈ ഉരയുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോൾ തൊട്ടടുത്ത ബർത്തിലുള്ള ഒരാളുടെ കയ്യാണെന്ന് മനസ്സിലായി. ഞാൻ കൈ പിടിച്ചു. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. നടന്ന സംഭവത്തെക്കുറിച്ച് താഴെ ഇരുന്ന ഒരാളോട് പറഞ്ഞിട്ടും ആരും പ്രതികരിച്ചില്ല. രണ്ടുപേർ മാത്രമേ എന്റെ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. അവർ ഉടൻ തന്നെ ടിടിആറിനെ വിളിച്ചുവരുത്തി.

വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി. സംഭവം നടന്നപ്പോൾ പ്രതികരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. സഹായിക്കാനെത്തിയവർ ടിടിആറിനെ വിളിക്കാൻ പോയപ്പോൾ ഞാൻ മാത്രമാണ് അടുത്തുണ്ടായിരുന്നത്. പ്രശ്നം പരിഹരിച്ചിട്ട് പോയാൽ മതിയെന്നായിരുന്നു എന്റെ നിലപാട്.

ഓരോ സ്ത്രീയും യാത്ര ചെയ്യുന്നത് എന്തെങ്കിലും സംഭവിച്ചാൽ ആരെങ്കിലും രക്ഷിക്കാനെത്തും എന്ന വിശ്വാസത്തോടെയാണ്. പക്ഷേ ഇന്നലെ എന്റെ കൂടെ ആരും വന്നില്ല. ഇതേ സ്വഭാവമാണ് ആളുകളുടേതെങ്കിൽ ഒരാളെ തട്ടിക്കൊണ്ട് പോകുന്നതും കണ്ടാലും ആരും രക്ഷിക്കാനെത്തില്ല.

ഇങ്ങനെയൊരു അനുഭവം ഇനിയൊരു കുട്ടിക്കും നാളെ ഉണ്ടാകരുത്. ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ തിരിച്ച് പ്രതികരിക്കാൻ നമ്മൾ തയ്യാറാകണം. അങ്ങനെ കുട്ടികൾക്ക് ധൈര്യം കൊടുക്കാൻ എന്റെ ഈ നീക്കം സഹായകമാകട്ടെ എന്നും വിശ്വസിക്കുന്നു.SANUSHA SANTHOSH

എനിക്കുണ്ടായ ഈ അനുഭവം ഫെയ്സ്ബുക്കിലൂടെ ഞാൻ ഷെയർ ചെയ്തിരുന്നുവെങ്കിൽ നിരവധി പേർ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോർട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി. നമുക്കൊരു പ്രശ്നം ഉണ്ടായാൽ ആരെങ്കിലും ഒരാൾ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകർന്നത്. രണ്ട് ദിവസം മുമ്പ് എറണാകുളത്ത് ഒരാള് ചോരയൊലിച്ച് കിടന്നപ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ല. നമ്മൾ മലയാളികൾ ഇങ്ങനെ ആകരുത്.

വീട്ടിൽ എന്നെ ഒരാൺകുട്ടിയെപ്പോലെ തന്നെയാണ് വളർത്തിയത്.ഒരാൾ നമ്മുടെ ശരീരത്തിൽ അനുമതി ഇല്ലാതെ സ്പർശിച്ചാൽ തീർച്ചയായും പ്രതികരിക്കണം. എന്റെ വീട്ടിൽ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മൾ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോൾ എനിക്കുണ്ടായ സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകും. സനുഷ പറഞ്ഞു.

സനുഷയുടെ പരാതിയിൽ റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒച്ചവച്ചിട്ടും ഫലമുണ്ടായില്ലെന്നും അതേ ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും രഞ്ജിത്ത് എന്നയാളും മാത്രമേ സഹായിക്കാനെത്തിയുള്ളുവെന്നും സനുഷ പറയുന്നു. ഫെയ്സ്ബുക്കില്‍ ഐ സപ്പോര്‍ട്ട് സനുഷ എന്ന് ചിലരെങ്കിലും കുറിക്കുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ എന്തു സംരക്ഷണമാണ് ഇവരില്‍ പലരും നല്‍കുക- സനുഷ പറഞ്ഞു.

നടി സനുഷയ്ക്കെതിരായ അതിക്രമം: വിചിത്ര വാദവുമായി പ്രതി

തൃശ്ശൂര്‍: മാവേലി എക്സപ്രസില്‍ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി പ്രതി ആന്‍റോ ബോസ്. ഷുഗർ നില കൂടിയപ്പോൾ അറിയാതെ കൈ തട്ടിയതാണെന്ന് പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സനുഷ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസ് ഇയാളെ പിടികൂടി. നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി ഡിജിപി ലോക് നാഥ് ബെഹ്റ പ്രതികരിച്ചു. അഭിനന്ദനമറിയിച്ച് നടിക്ക് കത്തയക്കും. ട്രെയിനുള്ളിൽ സഹായത്തിന് രണ്ടു പേരെഴികെ മറ്റുള്ളവർ എത്താതിരുന്നത് ഞെട്ടിപ്പിച്ചു.കൊച്ചിയിലും വൈപ്പിനിലും നടിക്കെതിരായ സംഭവമുണ്ടായപ്പോഴും നാട്ടുകാരിൽ ചിലർ കാണിച്ച മനോഭാവം കേരളത്തിന് ചേർന്നതല്ലെന്നും ഡിജിപി പറ‍ഞ്ഞു.

Top