തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ

തൃശ്ശൂർ :
തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിലായി.
വിദേശ ഡോക്ടർ എന്ന വ്യാജേന ഫെയ്സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വർണവും പാഴ്സൽ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തിൽ വൻതുക ഈടാക്കുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. മണിപ്പുർ ഈസ്റ്റ് സർദാർ ഹിൽസ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്നിഹുയ് കോം, ഭർത്താവ് ഹൃഗ്നിതേങ് കോം എന്നിവരാണ് സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.

ദമ്പതികളിൽ സ്ത്രീയാണു മറ്റു സ്ത്രീകളെ വിളിച്ചിരുന്നത്.
ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാർഡ് സംഘടിപ്പിക്കുകയുമാണ് ഇവരുടെ ഭർത്താവു ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂർ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

ഫെയ്സ് ബുക്കിൽ സൗഹൃദഭ്യർഥന അയച്ച് പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നു വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ട് എന്ന് സ്ത്രീകളോട് പറയുകയാണ് തട്ടിപ്പിന്റെ ആദ്യപടി.

പിന്നീട് ഇന്ത്യയിലെ പാഴ്സൽ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് സ്ത്രീകളെ വിളിച്ച് പാഴ്സലിനകത്ത് വിദേശ പണവും സ്വർണവും ആണ് എന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ഇത് കൈപ്പറ്റുന്നതിനുള്ള നികുതി, ഇൻഷുറൻസ്, പണം ഇന്ത്യൻ രൂപയായി മാറ്റാനുള്ള പ്രൊസസിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ് വൻ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് അടുത്ത ഘട്ടം.
ഡൽഹി, ബെംഗളുരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന വൻ തട്ടിപ്പു സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് സിറ്റി സൈബർ പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നു മൊബൈൽ ഫോണുകളും, എടിഎം കാർഡുകളും സിം കാ‍ർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തു.
ബെംഗളുരുവിൽ 10 ദിവസത്തോളം താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 2 മാസം കൂടുമ്പോൾ താമസസ്ഥലം മാറുകയാണ് ഇവർ ചെയ്തിരുന്നത്. സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ.അഷറഫ്, എസ്ഐ എം.ഒ.നൈറ്റ്, എഎസ്ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. തൃശൂരിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Top