ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് മഞ്ജു വാര്യര്‍ ചെയ്തത്; നിരാശരായി ആരാധകര്‍

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുമ്പോള്‍ മഞ്ജു വാര്യര്‍ കോട്ടയത്തായിരുന്നു. ചില പരിപാടികളില്‍ പങ്കെടുക്കാനാണ് മഞ്ജു കോട്ടയത്ത് എത്തിയത്. ദിലീപിന് ജാമ്യം കിട്ടിയ വാര്‍ത്ത മഞ്ജു വാര്യര്‍ അറിയുന്നത് അരമണിക്കൂറിന് ശേഷം ആണ്. കോട്ടയത്തെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മഞ്ജു അപ്പോള്‍. ദിലീപിന്റെ ജാമ്യത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ മഞ്ജു വാര്യ തയ്യാറായില്ല. കൊച്ചിയിലേക്ക് മടങ്ങാനായിരുന്നു മഞ്ജുവിന്റെ തീരുമാനം. ഉച്ചയ്ക്ക് ശേഷവും കോട്ടയത്ത് ചില പരിപാടികളില്‍ പങ്കെടുക്കാം എന്ന് മഞ്ജു വാര്യര്‍ ഏറ്റിരുന്നു. എന്നാല്‍ ജാമ്യ വാര്‍ത്ത അറിഞ്ഞതോടെ മഞ്ജു കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. മഞ്ജുവിനെ കാത്തിരുന്നവര്‍ക്ക് നിരാശയായി ഫലം. വീട്ടിലെത്തിയ മഞ്ജു വാര്യര്‍ ദിലീപ് പുറത്തിറങ്ങുന്ന വാര്‍ത്ത ടിവിയില്‍ കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞെട്ടിപ്പിക്കുന്ന സ്വീകരണം തന്നെ ആയിരുന്നു ദിലീപിന് ജയിലിന് പുറത്ത് ലഭിച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ നല്‍കിയ താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനിത സംഘടനയാണ് കേസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതും.

Top