സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വന്‍ സ്പിരിറ്റ് കടത്ത്; പിടിച്ചെടുത്തത് 1260 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട്: സ്പിരിറ്റ് പിടിച്ചെടുത്ത കേസിലെ പ്രതിപ്പട്ടികയില്‍ സിപിഎം നേതാവും. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഒളിവില്‍പ്പോയ ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ നിന്ന് 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.

മീനാക്ഷിപുരം സര്‍ക്കാര്‍പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേര്‍ത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top