കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും ഭര്‍ത്താവായ എംഎല്‍എയെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയേയും കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. ഒപ്പമുണ്ടായിരുന്ന മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. മേയര്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.2024 ഏപ്രിലില്‍ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാര്‍ കെ എസ് ആര്‍ ടി സി ബസിനെ തടഞ്ഞത്.

തുടര്‍ന്ന് മേയറും യദുവും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായി. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ ആരോപണം.മേയര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കെ എസ് ആര്‍ ടി സി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ കേസെടുത്തില്ല. പിന്നീട് യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും മേയര്‍ക്കെതിരെ ചുമത്തണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേയറെയും എം എല്‍ എയേയും ആര്യയുടെ ബന്ധുവായ സത്രീയേയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് കുറ്റപത്രം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

 

 

 

 

Top