മെഡിക്കല്‍ സീറ്റുകളില്‍ 500 കോടിയുടെ കുംഭകോണം:7 സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ 300 മെ‌ഡിക്കല്‍ സീറ്റുകള്‍ തട്ടിയെടുത്തു.

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റുകളില്‍ 500 കോടിയുടെ കുംഭകോണം നടന്നിരിക്കുന്നു.കേരളത്തില്‍ 7 സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ ഇക്കൊല്ലത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ മുന്നൂറ് മെറിറ്റ് സീറ്റുകള്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്ത് 500 കോടിയിലധികം രൂപയുടെ വന്‍ കുംഭകോണം നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായി. 25,000 രൂപമുതല്‍ 1.85ലക്ഷം രൂപവരെ ഫീസിന് പഠിക്കാവുന്ന മെറിറ്റ് സീറ്റുകളാണ് മാനേജ്മെന്റുകള്‍ മോഹവിലയ്ക്ക് മറിച്ചുവിറ്റിരിക്കുന്നത് .പിന്നില്‍ വന്‍ ലോബിയുണ്ടെന്നും ആരോപണം .സംസ്ഥാന എന്‍ട്രന്‍സിന് പുറമേ അഖിലേന്ത്യാ എന്‍ട്രന്‍സ് എഴുതിയവരേയും പ്രവേശിപ്പിക്കാന്‍ മാനേമെജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ മറവിലായിരുന്നു കുംഭകോണം. പ്രവേശന കരാര്‍ വകവയ്ക്കാതെ കര്‍ണാടകത്തിലെ സ്വാശ്രയ എന്‍ട്രന്‍സായ കൊമഡ് – കെയും വെല്ലൂര്‍ മെഡിക്കല്‍ കോളേജ്, ജിപ്മെര്‍ എന്‍ട്രന്‍സുകളും എഴുതിയവര്‍ക്കും പ്രവേശനം നല്‍കി. കര്‍ണാടകത്തിലെ യോഗ്യതാ പരീക്ഷ മതിയെന്ന് കോളേജുകള്‍ പരസ്യം നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. മംഗലാപുരത്തെ ഏജന്‍സി വഴിയായിരുന്നു ഇടപാട്
കൊല്ലം അസീസിയ, ട്രാവന്‍കൂര്‍, എം. ഇ. എസ്, പാലക്കാട് കരുണ, കണ്ണൂര്‍, കോഴിക്കോട് കെ. എം. സി. ടി, എന്നീ കോളേജുകളില്‍ ആകെയുള്ള 550 സീറ്റില്‍ 275 മെരിറ്റ് സീറ്റുകള്‍ സര്‍ക്കാരിന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഈ സീറ്റുകളില്‍ മെറിറ്റും സംവരണവും പാലിക്കാതെ സ്വന്തംനിലയില്‍ പ്രവേശനം നടത്തി. 150 സീറ്റുകളുള്ള മലബാര്‍ മെഡിക്കല്‍ കോളേജ് 50 സീറ്റേ സര്‍ക്കാരിന് നല്‍കിയുള്ളൂ. 25മെറിറ്റ് സീറ്റില്‍ നേരത്തേ പ്രവേശനം നടത്തിപ്പോയെന്ന കോളേജിന്റെ ന്യായം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

കോളേജ് നടത്തുന്ന ട്രസ്റ്റിന്റെ ആശ്രിതര്‍, ജീവനക്കാരുടെ ബന്ധുക്കള്‍ എന്നപേരിലും സീറ്റ്കച്ചവടം നടത്തി.സ്വാശ്രയകോളേജുകള്‍ ആവശ്യപ്പെട്ട വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പലതരം കരാറുകളാണ് ആരോഗ്യവകുപ്പ് ഉണ്ടാക്കിയത്. പ്രവേശനം ചട്ടവിരുദ്ധമാണെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി കോടതിവിധികള്‍ അനുകൂലമാകുമെന്നതാണ് മാനേജ്മെന്റുകളുടെ തുറുപ്പുചീട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തംനിലയില്‍ പ്രവേശനം നടത്തിയ കോളേജുകളില്‍ അപേക്ഷിച്ച ഉയര്‍ന്ന റാങ്കുകാര്‍ക്ക് മറുപടി പോലും നല്‍കിയില്ല. മിക്കവരുടേയും അപേക്ഷകള്‍ നശിപ്പിച്ചു. ജെയിംസ് കമ്മിറ്റി പലവട്ടം ആവശ്യപ്പെട്ടിട്ടും ആറുകോളേജുകള്‍ രേഖകള്‍ നല്‍കിയില്ല. എം.ഇ.എസിലെ പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയ ജെയിംസ്&സ്വ്ഞ്; കമ്മിറ്റി എട്ട് എം.ബി.ബി.എസ് സീറ്റിലെ പ്രവേശനം റദ്ദാക്കിയിരുന്നു.പ്ലസ്ടുവിന് 50ശതമാനം മാര്‍ക്കുണ്ടാവണം എന്നതു മാത്രമാണ് ആരോഗ്യസര്‍വകലാശാലയുടെ നിബന്ധന. അതുമാത്രമാണ് കോളേജുകള്‍ പരിഗണിച്ചത്. എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്മെന്റും അട്ടിമറിച്ചാണ് മെറിറ്റ് സീറ്റുകളില്‍ ക്രമക്കേട് നടത്തിയത്. ഉയര്‍ന്ന റാങ്കുകളിലെത്തിയിട്ടും ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റുകളില്‍ പുറന്തള്ളപ്പെട്ട കുട്ടികളുടെ ഹയര്‍ഓപ്ഷനുകള്‍ റദ്ദാക്കിയിരുന്നു. ബി.ഡി.എസ് അടക്കമുള്ള കോഴ്സുകളില്‍ മിക്കവരും ചേര്‍ന്നു. അന്യസംസ്ഥാനങ്ങളില്‍ പ്രവേശനം നേടിയവരേയും മറ്റു കോഴ്സുകളില്‍ ചേര്‍ന്നവരേയും ഉപയോഗിച്ച് വ്യാജഓപ്ഷന്‍ നല്‍കിയാണ് ചൊവ്വാഴ്ചത്തെ അവസാന അലോട്ട്മെന്റില്‍ മാനേജ്മെന്റുകള്‍ കള്ളക്കളി നടത്തിയത്. ഇതേക്കുറിച്ച് എന്‍ട്രന്‍സ്&സ്വ്ഞ്; കമ്മിഷണറേറ്റ് പരിശോധന തുടങ്ങിയിട്ടുണ്ട്. അവസാന അലോട്ട്മെന്റ് കിട്ടിയ കുട്ടികള്‍ പ്രവേശനം നേടിയില്ലെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് സീറ്റ് സ്വന്തമാകുമെന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു.കരാറുണ്ടാക്കാതെ പ്രവേശനം നടത്തുകയും മെറിറ്റില്‍ തിരിമറികാട്ടുകയും ചെയ്യുന്ന കോളേജുകള്‍ക്കെതിരേ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒത്താശചെയ്യുകയാണ്.

Top