കനാലിനടുത്തേയ്ക്ക് സെല്‍ഫിയെടുക്കാന്‍ ഭാര്യവിളിച്ച് തളളിയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

സെല്‍ഫിയെടുക്കുന്നതിനിടയില്‍ നിരവധി പേര്‍ അപകടത്തില്‍ മരണപ്പെട്ടിടുണ്ട്. എന്നാല്‍ കൊലപാതകം നടത്താന്‍ സെല്‍ഫി ആയുധമാക്കുന്നതാദ്യമാണ്. സെല്‍ഫിയെടുക്കാന്‍ എന്ന വ്യാജേന ഭാര്യയെ കനാലിനടുത്തേക്ക് കൊണ്ടുവന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു.മീററ്റിലെ സര്‍ധാനയില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് സംഭവം. സര്‍ധാന സ്വദേശി അഫ്താബാണ് ഭാര്യ അയിഷയെ കനാലിലേക്ക് തള്ളിയിട്ടത്.

സംഭവശേഷം മകനുമായി പോലീസ് സ്റ്റേഷനിലെത്തിയ അഫ്താബ് തന്നെയാണ് അയിഷയുടെ മരണ വിവരം പോലീസിനെ അറിയിച്ചത്. ഗംഗാ കനാലിനടുത്തുവച്ച് കുറച്ച് പേര്‍ തന്നെയും കുടുംബത്തെയും ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്നും കൈയ്യേറ്റത്തിനിടെ അയിഷയെ അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ടുവെന്നുമായിരുന്നു അഫ്താബിന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാനുള്ള അഫ്താബിന്റെ ഈ ശ്രമം തുടക്കത്തിലേ പാളി. അഫ്താബിന്റെ വിശദീകരണത്തിലെ പരസ്പര വിരുദ്ധമായ വസ്തുതകള്‍ ശ്രദ്ധയില്‍പ്പെട്ട സര്‍ധാന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ എന്ന വ്യാജേന ഭാര്യയെ കനാലിനടുത്തേക്ക് കൊണ്ടുവരികയും അവിടെനിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് അഫ്താബിന്റെ കുറ്റസമ്മതം.

ഒന്നര വര്‍ഷം മുമ്പാണ് ഇരുപത്തിനാലുകാരിയായ അയേഷയെ മുപ്പത്തിനാലുകാരനായ അഫ്താബ് വിവാഹം കഴിച്ചത്. സ്ത്രീധന പ്രശ്‌നമായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതത്തില്‍ അഫ്താബിനും അയാളുടെ മൂത്തസഹോദരന്‍ ഷെഹ്‌സാദിനുമെതിരെ ഗാര്‍ഹിക പീഡനത്തിന്റേയും സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.

Top