ഡ്യുട്ടിയിലുള്ള പോലീസുകാരനെ കൊണ്ട് കുടപിടിപ്പിച്ചു !മെറിന്‍ ജോസഫ് ഐ.പി.എസ് വീണ്ടും വിവാദത്തില്‍ !

തിരുവനന്തപൂരം :മെറിന്‍ ജോസഫിനെ തിരുവനന്തപുരം സിറ്റി എ.സി.പി. സ്ഥാനത്തുനിന്നും മാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍.ഡ്യൂട്ടിയിലുള്ള പോലീസുകാരനെക്കൊണ്ടു കുട ചൂടിപ്പിച്ച കുറ്റത്തിനാണത്രേ എ.സി.പി. മെറിന്‍ ജോസഫിനെ തിരുവനന്തപുരം സിറ്റി എ.സി.പി. സ്ഥാനത്തുനിന്നു മാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ സമരച്ചൂടില്‍ പോലീസുകാരന്‍ പിടിച്ചുകൊടുത്ത കുടയുടെ കീഴില്‍ മെറിന്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിര്‍മദ്ദശം

ഇതേത്തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ആഭ്യന്തരവകുപ്പിനുനേരെ ഉയരുകയും ചെയ്തിരുന്നു. ഡി.സി.പി. ഗോറി സഞ്ജയ്കുമാറും മെറിനോടൊപ്പം നില്‍ക്കുന്നുണ്ട്. കുടയ്ക്കു കീഴില്‍ രണ്ടു കൈയുംകെട്ടി മെറിന്‍ നില്‍ക്കുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. നടന്‍ നിവിന്‍ പോളിക്കൊപ്പം നില്‍കുന്ന ഫോട്ടോ ഹൈബി ഈഡന്‍ എം.എല്‍.എയെക്കൊണ്ട് മെറിന്‍ ജോസഫ് എടുപ്പിച്ചതു നേരത്തെ വിവാദമായിരുന്നു.

Top