വിവാദത്തിലായ വിജയ് സിനിമ മെര്‍സലിന്റെ ബോക്‌സ് ഓഫീസ് വിജയം കള്ളമാണെന്ന് പ്രശസ്ത വിതരണക്കാരന്‍. സിനിമ ഗംഭീര വിജയമാണെന്ന് കാണിച്ച് തീയേറ്ററിലേക്ക് ആളെ കൊണ്ടുവരാനാണ് ഇത്തരം പ്രചരണങ്ങള്‍ എന്ന് ആരോപിച്ച് ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് രംഗത്തെത്തിയിരിക്കുന്നത്.
1976 മുതല്‍ ഞാന്‍ വിതരണക്കാരാനാണ്. ഞങ്ങള്‍ തന്നെ ഏല്‍പ്പിച്ച ആളുകള്‍ ടിക്കറ്റ് വാങ്ങി ബ്ലാക്കില്‍ വില്‍ക്കും. ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോള്‍ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും. വര്‍ഷങ്ങളായി ഒരേ തന്ത്രമാണ് നമ്മള്‍ പയറ്റുന്നത്. ബോക്‌സ് ഓഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നല്‍കാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.
ആറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രമായ മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ പരാമര്‍ശങ്ങളുള്ളത് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയത്. പിന്നീട് ചിത്രത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ ചിത്രം റെക്കാഡുകള്‍ ഭേദിച്ച് 200 കോടി കടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.