കളിക്കാരന്‍മാത്രമല്ല; കളിപ്പിക്കുന്നവനും മെസി

 

 
ലണ്ടന്‍: ല­യ­ണല്‍ മെ­സി­യെ ക­ഴി­ഞ്ഞ വര്‍­ഷ­ത്തെ ഏ­റ്റ­വും മി­ക­ച്ച പ്‌ളേ മേ­ക്ക­റാ­യി തെ­ര­ഞ്ഞെ­ടു­ത്തു. അ­ന്താ­രാ­ഷ്ട്ര ഫെ­ഡ­റേ­ഷന്‍ ഓ­ഫ് ഫു­ട്­ബോള്‍ ഹി­സ്റ്റ­റി ആന്റ് സ്റ്റാ­റ്റി­ക്­സ് എ­ന്ന സം­ഘ­ട­ന­യാ­ണ് മെ­സി­യെ പു­ര­സ്­കാ­ര­ത്തി­നാ­യി തെ­ര­ഞ്ഞെ­ടു­ത്ത­ത്.

ആഴ്ചകള്‍ക്ക് മുമ്പ് ല­യ­ണല്‍ മെ­സി­യെ തേടി ഗ്‌ളോ­ബല്‍ സോ­ക്കര്‍ പു­ര­സ്­കാ­രം വന്നിരുന്നു.. 2012ലും 2013ലും പു­ര­സ്­കാ­രം നേ­ടി­യ ആ­ന്ദ്രേ ഇ­നി­യേ­സ്റ്റ­യെ ര­ണ്ടാം സ്ഥാ­ന­ത്തേ­ക്ക് പി­ന്ത­ള്ളി­യാ­ണ് മെ­സി­യു­ടെ പു­ര­സ്­കാ­ര നേ­ട്ടം. ആ­ന്ദ്രെ പിര്‍­ലോ മൂ­ന്നാം സ്ഥാ­ന­ത്തും ഈ­ഡന്‍ ഹ­സാര്‍­ഡും നാ­ലാം സ്ഥാ­ന­ത്തും എ­ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാ­ഴ്­സ­ലോ­ണ­യില്‍ നെ­യ്­മ­റി­നും സു­വാ­ര­സി­നും ഏ­റ്റ­വു­മ­ധി­കം ഗോ­ളൊ­രു­ക്കി­യ­ത് മെ­സി­യാ­യി­രു­ന്നു. കോ­പ്പ അ­മേ­രി­ക്ക ടൂര്‍­ണ­മെന്റില്‍ അര്‍­ജന്റീ­ന­ക്കാ­യി പ്‌ളേ മേ­ക്ക­റു­ടെ റോ­ളി­ലാ­ണ് മെ­സി ഇ­റ­ങ്ങി­യ­ത്. ക­ഴി­ഞ്ഞ വര്‍­ഷ­ത്തെ മി­ക­ച്ച പ­രി­ശീ­ല­ക­നാ­യി ബാ­ഴ്­സ­ലോ­ണ­യു­ടെ ലൂ­യി­സ് എന്‍­റി­ക്വെണ്ടയെ തെ­ര­ഞ്ഞെ­ടു­ത്തു. പെ­പ് ഗ്വാര്‍­ഡി­യോ­ള­യെ ആ­ണ് എന്‍­റി­ക്വെ ര­ണ്ടാം സ്ഥാ­ന­ത്തേ­ക്ക് പി­ന്ത­ള്ളി­യ­ത്.
ക­ഴി­ഞ്ഞ വര്‍­ഷം അ­ഞ്ച് കീ­രി­ട­ങ്ങ­ളാ­ണ് ബാ­ഴ്­സ­ലോ­ണ സ്വ­ന്ത­മാ­ക്കി­യ­ത്. നി­ക്കോ­ളോ റി­സോ­ളി­യാ­ണ് മി­ക­ച്ച റ­ഫ­റി.

Top