ഇടിക്കൂട്ടില്‍ വീണ്ടും മെയ്‌വെതര്‍ മുഴക്കം

ലാസ് വെഗാസ്: എം.ജി.എം ഗ്രാന്‍ഡ് സ്റ്റേഡിയത്തിലെ ആര്‍ക് ലൈറ്റുകള്‍ക്ക് കീഴില്‍ സജ്ജീകരിച്ച ഇടിക്കൂട്ടില്‍ എതിരാളി ആന്ദ്രേ ബെര്‍ട്ടോയെ (30^4) ലക്ഷ്യമാക്കി മുഷ്ടി ചുരുട്ടിയ ഫ്ളോയ്ഡ് മെയ്വെതര്‍ എന്ന അതികായന് സ്വപ്ന നേട്ടത്തോടെ പടിയിറക്കം. കരിയറിലെ അവസാനത്തെ മത്സരത്തിനിറങ്ങിയ മെയ് വെതര്‍ എതിരാളിയെ പരാജയപ്പെടുത്തി നേടിയത് ചരിത്ര നേട്ടം. 19 വര്‍ഷം നീണ്ട കരിയറിലെ 49ാമത്തെ മത്സരത്തിനിറങ്ങിയ മെയ് വെതര്‍ അവസാന മത്സരം വരെ തോല്‍ക്കാതെ 49^0ത്തിന്‍െറ അജയ്യമായ റെക്കോഡ് സ്വന്തമാക്കിയാണ് ഇടിക്കൂട്ടില്‍ നിന്നും മടങ്ങുന്നത്. അമേരിക്കക്കാരന്‍ റോക്കി മാര്‍സിയാനോ സ്ഥാപിച്ച 49^0ത്തിന്‍െറ റെക്കോഡിനൊപ്പമാണ് മെയ് വെതറത്തെിയത്. ദൈവത്തിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ മെയ്വെതര്‍ തന്‍െറ കരിയര്‍ അവസാനിപ്പിച്ചതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.

1996ലെ അത് ലാന്‍റ ഒളിമ്പിക്സില്‍ ആരംഭിച്ച മെയ് വെതറുടെ കുതിപ്പിന് തടയിടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആന്ദ്രേ ബെര്‍ട്ടോക്കെതിരെ ലാസ് വെഗാസില്‍ തന്‍െറ കരിയറിലെ അവസാന മത്സരത്തിനാണിറങ്ങുന്നതെന്ന് 38കാരനായ മെയ്വെതര്‍നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top