പോണ്‍ കരിയര്‍ കാലത്തെ കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ ബെയ്‌റൂട്ട് സ്‌ഫോടനത്തിലെ ഇരകള്‍ക്കായി കൈകോര്‍ക്കുന്നു

ബെയ്‌റൂട്ട് സ്‌ഫോടനത്തിലെ ഇരകള്‍ക്കായി കണ്ണട ലേലത്തിനു വെച്ച് മിയ ഖലീഫ രംഗത്ത് .തന്റെ പോണ്‍ കരിയര്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണടയാണ് മിയ ഖലീഫ ഓണ്‍ലൈന്‍ ലേലത്തിനു വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത പോണ്‍ താരങ്ങളിലൊരാളായ മിയ ഖലീഫയുടെ കണ്ണടയും വന്‍ ജനപ്രീതി നേടിയിരുന്നു. ലോകത്താകമാനമുള്ള നൂറു കോടിയിലേറെ പേര്‍ കണ്ട കണ്ണട എന്നാണ് മിയ ഖലീഫ തന്റെ കണ്ണടയെ വിശേഷിപ്പിച്ചത്. ലേലം വിളി ഇതിനകം തന്നെ 98,000 ഡോളര്‍ കടന്നിട്ടുണ്ട്. ഇത്തരമൊരു നീക്കം നടത്തിയ മിയ ഖലീഫയെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്.

ബെയ്റൂട്ട് സ്ഫോടനത്തിനു ശേഷം ലെബനനിൽ നടക്കുന്ന സഹായ പ്രവർത്തനങ്ങൾക്ക് ഈ തുക നൽകുമെന്നാണ് മിയ ഖലീഫ പറയുന്നത്.ലോകത്തിലെ ഏറ്റവും പ്രശ്സ്ത പോൺ അഭിനേത്രികളിലൊരാളായിരുന്ന മിയ ഖലീഫ ജനിച്ചത് ലെബനനിലാണ്. ബെയ്റൂട്ടിലെ സ്ഫോടനത്തിനു ശേഷം ഇവർ സോഷ്യൽ മീഡിയകളിലൂടെ നിരന്തരം ലെബനനു വേണ്ടി സംസാരിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് നാലിനാണ് ബെയ്റൂട്ട് തുറമുഖ നഗരത്തിൽ വമ്പൻ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെടുകയും ആറായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

Top