തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശന നടപടിക്ക് കര്‍ശന നിയന്ത്രണമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗിന് പ്രവേശനം അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഇതോടെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ആശങ്കയിലുമാകും.
എന്‍ട്രന്‍സ് ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. എഞ്ചീനിയര്‍മാരുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന സമീപനമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനത്തില്‍ ഇന്ന് സര്‍ക്കാര്‍ മാനേജുമെന്റുകളുമായി നിര്‍ണായക ചര്‍ച്ച നടത്തും. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്ന് മാനേജുമെന്റുകള്‍ ശക്തമായി ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്ലസ് ടു മാര്‍ക്ക് മാത്രം എഞ്ചിനീയറിംഗ് പ്രവേശത്തിനുള്ള മാനദണ്ഡമാക്കണമെന്ന നിലപാടിലുറച്ച് സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റുകള്‍ രംഗത്തു വന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊച്ചിയില്‍ നടന്ന സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റിന്റെ യോഗത്തിനു ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് അസോസിയേഷന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
പ്ലസ് ടു മാനദണ്ഡമെന്നത് ഒഴിവാക്കിയാല്‍ അല്ലെങ്കില്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രതിസന്ധിയിലാകുമെന്നും കേരളത്തില്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞികിടക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ ശശികുമാര്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 18000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നുവെന്നും ഇത്തവണ 40000ലധികമാകാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസമന്ത്രിയുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ തന്നെ എന്‍ട്രന്‍സ് പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നല്‍കണമെന്ന മാനെജ്മെന്റുകള്‍ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ അഡ്മിഷന് പരിഗണിക്കണമെന്ന മാനെജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവിന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.