രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് സ്ത്രീത്വത്തോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ് നിലപാട് നാടകമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പരാതി അതീവ ഗുരുതരമാണെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് ഒളിച്ചുകളി നിലപാടാണെന്നും മന്ത്രി വി ശിവന്‍കുട്ടി. ഒരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ട ശേഷം നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇത് കേവലം ഒരു രാഷ്ട്രീയ വിഷയമല്ലെന്നും, മറിച്ച് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനല്‍ കുറ്റവുമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തുവെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സസ്പെന്‍ഷന്‍ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഈ സാഹചര്യത്തില്‍, സസ്പെന്‍ഷന്‍ നടപടി കടലാസില്‍ മാത്രമാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ് നേതാക്കള്‍, സ്വന്തം എംഎല്‍എയ്‌ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റാരോപിതനായ വ്യക്തിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടര്‍മാരോടും കാണിക്കുന്ന വെല്ലുവിളിയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

 

Top