നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ഇന്ന്; ഔദ്യോഗിക ആഘോഷമായ മോദി ഫെസ്റ്റിന് തുടക്കം; കേരളത്തില്‍ 27 പരിപാടികള്‍

ദില്ലി: നരേന്ദ്ര മോഡി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷം ഇന്ന് അസമില്‍ നടക്കും. അസമിലെ ഗുവാഹത്തിയിലാണ് ആഘോഷങ്ങളുടെ തുടക്കം.അസമില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും ആഘോഷങ്ങള്‍ തുടങ്ങുക.

അഴിമതിരഹിതമായ ഭരണം കാഴ്ച വെയ്ക്കുകയും, സാമ്പത്തിക വളര്‍ച്ച നിരക്കില്‍ വലിയ ഇടിവ് സംഭവിക്കാത്തതും സര്‍ക്കാരിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കശ്മീരിലെ സ്ഥിതി അനുദിനം വഷളാകുന്നതും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരാജപ്പെടുന്നതും മോദി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ഉള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കരസ്ഥമാക്കിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 നവംബര്‍ എട്ടിന് രാത്രി മുതല്‍ രാജ്യം നേരിട്ട നോട്ടുനിരോധനം തന്നെയാണ് മൂന്നു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. 500, 1000 നോട്ടുകളുടെ അപ്രതീക്ഷിത റദ്ദാക്കല്‍ രാജ്യത്തെ തൊഴിലാളികളെയും ദിവസക്കൂലിക്കാരെയും ബുദ്ധിമുട്ടിലാക്കി. നോട്ടുനിരോധനത്തിനു ശേഷം പണമിടപാടെല്ലാം ഡിജിറ്റലായി മാറുന്നതും രാജ്യം കണ്ടു. ആദ്യം അനുകൂലിച്ചവര്‍ പോലും പിന്നീട് സര്‍ക്കാറിനെ നോട്ടു നിരോധനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന അവസ്ഥയിലെത്തി. രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത മറ്റൊരു സംഭവം ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനു മേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കാണ്.

രോഹിത് വെമുലയുടെ ആത്മഹത്യ, കനയ്യകുമാര്‍, ഉമര്‍ ഖാലിദ് എന്നിവരുടെ അറസ്റ്റ്, പശുവിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലകള്‍, പുകയുന്ന കശ്മീര്‍ പ്രശ്‌നം എന്നിവയെല്ലാം മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

70 വര്‍ഷം രാജ്യത്തിന് കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഉള്ളില്‍ കൈവരിച്ചതെന്നാണ് ബിജിപി നേതൃത്വം അവകാശപ്പെടുന്നത്. അഴിമതിരഹിതമായ ഭരണം കാഴ്ച വയ്ക്കുന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന് എതിരെ ഒരു അഴിമതി ആരോപണവും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. മാത്രമല്ല, പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ നടത്തിയ മുന്‍ അഴിമതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 27 പരിപാടികളാണ് ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തില്‍ സംഘടിപ്പിക്കുന്നത്.2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന കേരളം, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലാണ് വാര്‍ഷികാഘോഷ പരിപാടികളില്‍ ഏറെയും നടത്തുന്നത്.

കേരളത്തിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിനെക്കൂടാതെ നാല് കേന്ദ്രമന്ത്രിമാരും വിവിധ ദേശീയ നേതാക്കളും 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷകാലത്ത് എത്തും.
കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യാതിഥികളായിരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി കൊച്ചിയിലായിരിക്കും പങ്കെടുക്കുക.

Top