മോഹന്‍ലാലിന്റെ മുപ്പതാം വിവാഹ വാര്‍ഷികം അതിഗംഭീരമായാണ് ആരാധകര്‍ ആഘോഷിച്ചത്. സിനിമാ തിരക്കുകള്‍ക്കിടയിലും അടുത്ത സുഹൃത്തുക്കള്‍ക്കായി ചെറിയ പാര്‍ട്ടി നടത്താന്‍ മോഹന്‍ലാല്‍ മറന്നില്ല. സമീര്‍ ഹംസ, പ്രിയദര്‍ശന്‍, ഏഷ്യാനെറ്റ് എംഡി മാധവന്‍, നടി സരിത തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ട്ടിക്ക് നേത്യത്വം നല്‍കിയത് പ്രണവ് ആയിരുന്നു. എന്നെപ്പോലൊരു മകന്‍ ഇല്ലെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് തമാശ രൂപത്തില്‍ പ്രണവ് പറഞ്ഞു. അതു ശരിയാണെന്ന് സുചിത്ര സമ്മതിച്ചു. പ്രണവിന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ചിരിച്ചു.
”ഈ അവസരത്തില്‍ ഞങ്ങളുടെ മകള്‍ മായയെ ഒരുപാട് മിസ് ചെയ്യുന്നു. എനിക്ക് നല്ല രണ്ട് മക്കളെ തന്നതിന് നന്ദി സുചീ… നീയൊരു നല്ല ഭാര്യയാണ്” മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ട് സുചിത്ര തലയാട്ടി. ഇനി കേക്ക് മുറിക്കാമെന്ന് സുചിത്ര പറഞ്ഞു.
പിന്നീട് കേക്ക് മുറിച്ച് മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കി. കവിളില്‍ ഒരുമ്മയും കൊടുത്തു. സുചിത്ര പ്രണവിന് കേക്ക് നല്‍കി. ബന്ധുക്കള്‍ എല്ലാവരും ഇരുവരെയും ആശംസിച്ചു.
ഷാംപെയ്ന്‍ പൊട്ടിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ബോട്ടില്‍ മോഹന്‍ലാലിന്റെ കൈയില്‍ കൊടുത്ത് പൊട്ടിക്കാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പേടിയാണെന്ന് ലാലേട്ടന്‍ പറഞ്ഞു. നല്ലപോലെ കുലുക്കി പൊട്ടിക്കാന്‍ മാധവന്‍ നിര്‍ദേശം നല്‍കി. പ്രണവും സുചിത്രയും ഷാംപെയ്ന്‍ പൊട്ടിക്കേണ്ട രീതിയും പറഞ്ഞുകൊടുത്തു. എന്നാല്‍ കോക്ക് തെറിക്കുമോ എന്ന് പേടിച്ചു. അവസാനം മാധവന്‍ തന്നെ ഷാംപെയ്ന്‍ ബോട്ടില്‍ പൊട്ടിച്ചു.
https://youtu.be/QA5Qvo5Q_ec