ഇന്ത്യയെ ലോകകപ്പ്‌ സെമിയിലെത്തിയ പാട്ട്‌ മടങ്ങിയെത്തുന്നു

മുംബൈ: ഓര്‍മയില്ലെ, ലോകകപ്പ് ക്രിക്കറ്റില്‍ സെമിഫൈനല്‍ വരെയുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പിനൊപ്പം ഹിറ്റായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ മോക്ക…മോക്ക പരസ്യം. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി മോക്ക…മോക്ക തിരിച്ചുവരികയാണ്. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് മോക്ക പരസ്യം പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നത്. Mushkil Hai. Mazza Aaega (Tough. But will be fun)എന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് പരസ്യത്തിന്റെ പുതിയ ടാഗ് ലൈന്‍.

ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായാണ് സ്റ്റാര്‍ സ്പോര്‍ട്സ് മോക്ക മോക്ക പരസ്യം ആദ്യമായി പുറത്തുവിട്ടത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന പാക് റെക്കോര്‍ഡിനെ കളിയാക്കിയായിരുന്നു ഇത്. സോഷ്യല്‍ മീഡിയ ഇതേറ്റെടുത്തതോടെ സംഭവം ക്ലിക്കായി.

പിന്നീട് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിട്ടില്ലെന്ന റെക്കോര്‍ഡിനെ ആസ്പദമാക്കി രണ്ടാം പരസ്യം പുറത്തിറങ്ങി. അതും സൂപ്പര്‍ ഹിറ്റായതോടെ ഇന്ത്യയുടെ ഓരോ മത്സരങ്ങള്‍ക്കുമൊപ്പം ആരാധകര്‍ ആകാംക്ഷപൂര്‍വ കാത്തിരിക്കുന്ന ഒന്നായി മോക്ക മോക്ക പരസ്യങ്ങളും മാറി. ഇന്ത്യയുടെ സെമിഫൈനല്‍ വരെ നീണ്ട അപരാജിത കുതിപ്പിനൊപ്പം മോക്ക മോക്ക പരസ്യവും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

ഗാന്ധി-മണ്ഡേല പരമ്പരയെന്ന് പേരിട്ടിരിക്കുന്ന രണ്ടുമാസം നീളുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും നാലു ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ ഒന്നിനാണ് പര്യടനം തുടങ്ങുന്നത്.

Top