കളരി പഠിക്കാനെത്തിയ വിദേശ യുവതിയെ പീഡിപ്പിച്ചു. 6 മാസത്തോളം പീഡിപ്പിച്ച പരിശീലകൻ അറസ്റ്റില്‍

കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശ യുവതിയെ 6 മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു.തോട്ടട കാഞ്ഞിര സ്വദേശി സുജിത്തിനെ (54) ആണ് കണ്ണൂർ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2023 നവംബർ മുതലാണ് പ്രതി പരാതിക്കാരിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. 6 മാസത്തോളം പീഡിപ്പിച്ചെന്നാണ് വ്യാഴാഴ്ച ടൗണ്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top