തിരുവനന്തപുരം :
നാളെ രാവിലെ 06.00 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കുന്ന ഹർത്താലിന്റെ സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് സി എം ഡി അറിയിച്ചു.
അവശ്യ സർവ്വിസുകൾ വേണ്ടി വന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുന്നതാണ്.
നാളെ വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ ഉണ്ടായിരിക്കുന്നതും ദീർഘദൂര സർവ്വീസുകൾ അടക്കം എല്ലാ സ്റ്റേ സർവ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളിൽ നിന്നും ആരംഭിക്കുന്നതുമാണ്.
യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവ്വീസുകൾ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.


