മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ന്നു;തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.ബോണസ് 20 ശതമാനം; കൂലി വര്‍ദ്ധനയില്‍ തീരുമാനം 26ണ് സമരത്തിന് അഭിനന്ദനങ്ങളെന്ന് വിഎസ്

മൂന്നാര്‍: ന്നാറില്‍ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവന്ന സമരം ഒത്തുതീര്‍ന്നു. 10 ശതമാനം ബോണസിനു പുറമേ 11.6 ശതമാനം എക്സ്ഗ്രീഷ്യ നല്‍കും. പ്രശ്നപരിഹാര കരാറില്‍ കമ്പനിയും തൊഴിലാളി നേതാക്കളും തമ്മില്‍ അല്‍പ്പ സമയത്തിനകം കരാര്‍ ഒപ്പുവയ്ക്കും.കൊച്ചി ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മിനിമം കൂലി 500 രൂപയാക്കുന്ന കാര്യത്തില്‍ ഈ മാസം 26ന് തീരുമാനമെടുക്കും. ബോണസ് 21ന് മുന്‍പ് നല്‍കും.ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലാകും ചര്‍ച്ച. ചര്‍ച്ചയുടെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രഖ്യാപിച്ചത്.VS moonnar 1

തോട്ടം തൊഴിലാളി പ്രതിനിധികളുമായും കമ്പനി പ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും മുഖ്യമന്ത്രി മാരത്തണ്‍ ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്നാണ് തീരുമാനം. കമ്പനി പ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തൊഴിലാളി പ്രതിനിധികളെ അറിയിച്ചു. കമ്പനി പ്രതിനിധികളുമായി രണ്ടാം വട്ടവും ചര്‍ച്ച നടത്തിയ ശേഷമാണ് സംയുക്ത ചര്‍ച്ച തുടങ്ങിയത്. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാവില്ല എന്ന നിലപാടില്‍ കണ്ണന്‍ ദേവന്‍ കമ്പനി ആദ്യം നിലപാടെടുത്തു. എന്നാല്‍ സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കമ്പനിക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറില്‍ തൊഴിലാളികള്‍ക്കൊപ്പം തുടരുന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.VS MOONNAR

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരത്തിന് അഭിനന്ദനങ്ങളെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണം. താമസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി ഉടന്‍ ആരംഭിക്കണം. തീരുമാനിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ വീണ്ടും സമരത്തിന് ഇറങ്ങും. ഇതിനായി എല്ലാ സഹായവും നല്‍കുമെന്നും വിഎസ് പ്രതികരിച്ചു. ചര്‍ച്ചയുടെ തീരുമാനം സര്‍ക്കാര്‍ പ്രതിനിധിയായി മൂന്നാറിലെത്തിയ മന്ത്രി പികെ ജയലക്ഷ്മിയാണ് വിഎസിനെ അറിയിച്ചത്.  വി.എസ്. അച്യുതാനന്ദന്‍ രാവിലെ മൂന്നാറിലെത്തിയിരുന്നു. സമരം നടത്തുന്ന തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹം ഇരിക്കുകയാണ്. സമരം തീരുംവരെ തൊഴിലാളികള്‍ക്കൊപ്പം താനും ഇരിക്കുമെന്നു വി.എസ്. പ്രഖ്യാപിച്ചിരുന്നു. വെട്ടിക്കുറച്ച ബോണസ് കണ്ണന്‍ ദേവന്‍ കമ്പനി പുനഃസ്ഥാപിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. സമര സ്ഥലത്തു രാവിലെ എത്തിയ മന്ത്രി പി.കെ. ജയലക്ഷ്മിക്കുനേര്‍ക്കു സമരക്കാര്‍ പ്രതിഷേധിച്ചു. സമരം തീരാതെ മൂന്നാറില്‍നിന്നു പോകരുതെന്ന ആവശ്യത്തിനു വഴങ്ങി മന്ത്രിയും അവിടെത്തന്നെ തങ്ങുകയാണ്.ഗസ്റ്റ് ഹൗസില്‍ ഉരുത്തിരിഞ്ഞ പരിഹാര ഫോര്‍മുല സമരം ചെയ്യുന്ന തൊഴിലാളികളെ ചര്‍ച്ചയ്ക്കെത്തിയ പ്രതിനിധികള്‍ അറിയിക്കും.

Top