
എസ്എൻഡിപി യോഗത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമം നടത്തിയ മുൻ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സുഭാഷ് വാസു കോടികളുടെ വെട്ടിപ്പ് നടത്തിയതിൻ്റെ തെളിവുമായി മാവേലിക്കര യൂണിയന്‍ നേതൃത്വം. മൈക്രോഫിനാന്‍സ് വായ്‌പയുടെ പേരില്‍ ബാങ്കുകളുമായുള്ള ഇടപാടില്‍ സുഭാഷ് വാസുവും കൂട്ടരും വന്‍ക്രമക്കേട് നടത്തിയതായി യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി പത്രസമ്മേളനത്തില്‍ ആരോപിച്ചു.