മകന്‍ വേണമെന്ന് ആഗ്രഹം; കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരന് ഭക്ഷണവും പലഹാരങ്ങളും നല്‍കി വശത്താക്കി ഒപ്പം കൂട്ടി; 4 പെണ്‍കുട്ടികളുടെ പിതാവ് പിടിയില്‍

മുംബൈ: മകന്‍ വേണമെന്ന ആഗ്രഹം സാധിച്ചെടുക്കാന്‍ വേണ്ടി ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. മുംബൈ കല്യാണില്‍ നിന്ന് 4 വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോയത് . സംഭവത്തില്‍ നാലു പെണ്‍കുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്‌റു വാഗ്മാരെയാണ് (32) അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപം കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നല്‍കി വശത്താക്കി ഒപ്പം കൂട്ടുകയായിരുന്നു. മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയില്‍വേ പൊലീസിനെ സമീപിച്ചു . തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവി പരിശോധനയിലാണ് കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top