ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.  കുടവൂർ പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജുവാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഡിസംബർ 17 ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.കല്ലമ്പലം ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കൊല്ലം സ്വദേശിനിയായ മദ്ധ്യവയസ്കയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.  യാത്രക്കാരിയുടെ കൈയ്യിൽ ഇയാൾ കടന്നു പിടിക്കാൻ ശ്രമിക്കുകയും യാത്രക്കാരി രക്ഷപ്പെടാനായി ആട്ടോറിക്ഷയിൽ നിന്നു ചാടി പല്ലുകൾക്കും കീഴ്ത്താടിയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കേസിലാണ്  ചെയ്ത കേസ്സിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈഎസ്പി നിയാസ്.പി.യുടെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീഷ് എസ്സ് എൽ, അഡിഷണൽ എസ്സ്.ഐ. സത്യദാസ്, ജിഎസ്ഐ സുനിൽകുമാർ, സിപിഒ മാരായ സുബൈർ, അജിൽ എന്നിവരുടെ സംഘമാണ്  പ്രതിയെ പിടികൂടിയത്.

Top