മോഷ്ടിച്ച കാറിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം.കാസര്‍ഗോഡ് സ്വദേശി സിനാന്‍ അലി യൂസുഫ് ആണ് പ്രതി .സംഭവം കോഴിക്കോട് !നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

കോഴിക്കോട്: മോഷ്ടിച്ച കാറുമായി എത്തി പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം.പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച്‌ പോലീസിൽ ഏൽപ്പിച്ചു . കോഴിക്കോടാണ് സംഭവം .മോഷ്ടിച്ച കാറിലെത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.കുട്ടി ഒച്ച് വെച്ചപ്പോൾ നാട്ടുകാർ എത്തുകയായിരുന്നു . എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരിടം വരെ കൊണ്ടുപോകാനാണെന്ന് ഇയാള്‍ മറുപടി പറയുകയും ചെയ്തു.കാസര്‍ഗോഡ് സ്വദേശി സിനാന്‍ അലി യൂസുഫ് ( 33)ാണ് പിടിയിലായത്.

സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായത്. താന്‍ കാസര്‍കോട് സ്വദേശിയാണ്, കുട്ടിയെ വീട്ടിലിറക്കാനാണ് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ നാട്ടുകാര്‍ കാറിന്റെ താക്കോല്‍ ഊരി മാറ്റി ഇയാളെ തടഞ്ഞ് വച്ചു. യുവാവിന് നാട്ടുകാരില്‍ നിന്ന് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഒരു കാറില്‍ താക്കോലുണ്ടായിരുന്നു, ഈ കാര്‍ മോഷ്ടിച്ച് കൊണ്ടുവന്നായിരുന്നു യുവാവ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നിലവില്‍ പരിക്കേറ്റ യുവാവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top