തോപ്പുംപടി പാലത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയെ യുവാവ് രക്ഷിച്ചത് സാഹസികമായി

കൊച്ചി: തോപ്പുംപടി പാലത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. കുമ്പളങ്ങി സ്വദേശി ജീവനാണ് വെള്ളത്തിലേക്ക് എടുത്തുചാടിയ പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി 12.30ഓടെയാണ് സംഭവം. തോപ്പുംപടി ചിക്കിംഗിലെ ഡെലിവറി ബോയ് ആണ് ജീവന്‍. ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ഒരു പെണ്‍കുട്ടി തോപ്പുംപടി പാലത്തില്‍ നിന്നും ചാടുന്നത് ജീവന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതു കണ്ടയുടന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചുമലിലേറ്റി 150 മീറ്ററിലധികം നീന്തി കരക്കെത്തിക്കുകയായിരുന്നു. സാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ച ജീവനെ കേരള പൊലീസ് അഭിനന്ദിച്ചു.

Top