
സ്വന്തം ലേഖകൻ
കൊല്ലം: വർക്ഷോപ്പിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. പെരുമ്പുഴ മാടൻവിള പുത്തൻവീട്ടിൽ ബിജുവിനെയാണ് (43) പൊലീസ് പിടികൂടിയത്.
കൊല്ലം ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കൊച്ചുപിലാംമൂടിനു സമീപം വർക്ക്‌ഷോപ് നടത്തുന്ന കൊല്ലം താമരക്കുളം സ്വദേശി തമ്പിയെ ബിയർ കുപ്പി െവച്ച് തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ.
മദ്യപിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.ആക്രമണത്തിൽ വയറ്റിൽ ആഴത്തിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ തമ്പിയെ ജില്ല ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐ ദിൽജിത്ത്, സി.പി.ഒമാരായ സുനിൽ, രമേശ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.