പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍ കൊലപാതകമെന്ന് പ്രാഥമിക നിഗമനം ..

കോട്ടയം:കോട്ടയം ജില്ലയിലെ പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 69 വയസ്സ് ആയിരുന്നു. കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് സിസ്റ്റര്‍ അമലയുടെ മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയത്. തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

മുറിക്കുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്കു പിന്നില്‍ മുറിവേറ്റിട്ടുണ്ട്. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്നു സിസ്റ്റര്‍ അമല. കഴിഞ്ഞ രണ്ടുദിവസമായി പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് മഠത്തിലെ മറ്റ് അന്തേവാസികള്‍ മുറിയില്‍ എത്തിയപ്പോഴാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ പൂട്ടിയ നിലയിലായിരുന്നില്ല. പൊലീസ് എത്തി മുറി പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്

Top