മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ 2 മരണം, 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു; ധ്യാന കേന്ദ്രം ഒറ്റപ്പെട്ടിട്ട് മൂന്ന് ദിവസം

തൃശൂര്‍: കനത്ത മഴയിലും പ്രളയത്തിലും തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഇടമാണ് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രം. ഏകദേശം ആയിരത്തി അഞ്ഞൂറോളം പേര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത വരുന്നുണ്ട്.

മരിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ധ്യാനത്തിന് എത്തിയ പ്രായമായവരടക്കമുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ദിവസങ്ങളായി മുരിങ്ങൂര്‍ മേല്‍പാലം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയായിരുന്നു. ഇവിടുത്തെ ഭക്ഷണവും മരുന്നുകളുമെല്ലാം കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടി, മാള, പൂവത്തുശ്ശേരി പ്രദേശങ്ങളുടെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടെങ്കിലും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പൂവത്തുശ്ശേരി ഭാഗത്ത് മാത്രം 6000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അതിനാല്‍ ഇവരെ രക്ഷപെടുത്തുന്നതിനാണ് ഇന്ന് മുന്‍ഗണന. ഇതിന് ശേഷമാകും ചാലക്കുടിയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുക.

Top