
കോഴിക്കോട്: ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍, സിനിമാ താരങ്ങളെ ഇറക്കി പാര്‍ട്ടികള്‍ വോട്ട് പിടിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരസ്പരം വിമര്‍ശനവും ആരോപണങ്ങളും ഉന്നയിക്കുന്നത് പതിവായി. ഇതിനെതിരെ പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രതികരിക്കുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ തറരാഷ്ട്രീയം കാണിക്കരുതെന്നാണ് സംഗീത സംവിധായകന്‍ കെതപ്രം പറയുന്നത്. വിമര്‍ശനമാകാമെന്നും എന്നാല്‍ ചീത്തവിളിയായി മാറുന്നത് ശരിയല്ലെന്നും കൈതപ്രം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം ആരോപണ പ്രത്യാരോപണങ്ങളും ഉയരുന്നത് പതിവാണ്. എന്നാല്‍ മത്സര രംഗത്തുള്ള സിനിമാ താരങ്ങള്‍ എതിരാളികളെ സ്വന്തം നില മറന്നു വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നിലപാട്. ഗണേഷകുമാ, ജഗദീഷ് പോരാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൈതപ്രത്തിന്റെ മറുപടി.
വ്യക്തിപ്രഭാവമേറെയുള്ള പല സ്ഥാനാര്‍ത്ഥികളും മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അവരോളം വരില്ല ഇപ്പോള്‍ മത്സരിക്കുന്നവരെന്നും കൈതപ്രം പറഞ്ഞു.