കൊച്ചി:കേരള കോൺഗ്രസ് ജോസ് കെ മാണിയെ പുറത്താക്കിയ യുഡിഎഫിന് ഇനി വരുന്നത് ലീഗിൽ നിന്നുള്ള കടുത്ത സമ്മർദ്ധം ആയിരിക്കും .കേരള കോൺഗ്രസ് ഒഴിവായ ആറ് സീറ്റിൽ 2 സീറ്റ് ലക്‌ഷ്യം വെച്ച് മൂന്നു സീറ്റിനായി ആവശ്യപ്പെടും . അഞ്ചാം മന്ത്രി സ്ഥാനത്തിന് വില പേശിയതുപോലെ ഇനി കേരള കോൺഗ്രസ്സിന്റെ അഭാവത്തിൽ അവശേഷിക്കുന്ന നിയമസഭാ സീറ്റുകളുടെ എണ്ണം പറഞ്ഞ് അധികവിഹിതം വാങ്ങൽ കൂടി കേരളം കാണും. അതിൽ കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നും നിയമസഭാ മണ്ഡലങ്ങൾ വിട്ടുകൊടുക്കേണ്ടിയും വരും.
കോൺഗ്രസ് ദേശീയ നേതൃത്വം മുസ്ലിം ലീഗിനെ നിരീക്ഷിക്കണമെന്നു സൂചന കൊടുത്തിരുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു .ഈ സാഹചര്യത്തിൽ കോൺഗ്രസ്സിനെ വരച്ച വരയിൽ നിർത്താൻ മുസ്ലിംലീഗ് ഒരുമ്പെട്ടിറങ്ങും എന്നതുറപ്പാണ്.ലീഗിന് ചോദിക്കുന്നത് കിട്ടിയില്ല എങ്കിൽ മുന്നണി വിടും എന്ന ഭീക്ഷണി മുഴക്കും .ഒടുവിൽ കോൺഗ്രസിന് ലീഗിന് മുന്നിൽ മുട്ടുമടക്കേണ്ടി വരും .ഭരണം കിട്ടാതെ കോൺഗ്രസിനേക്കാൾ സീറ്റ് നേടിയാൽ പ്രതിപക്ഷ നേതൃത്വത്തിലും ലീഗ് അവകാശവാദം ഉന്നയിക്കും .